ലോകം മുഴുവന്‍ ഇക്കോ ഫ്രണ്ട്‌ലി ആകാനുളള തയ്യാറെടുപ്പിലാണ്. അതിന്റെ ഭാഗമായി ലോകത്തെ തന്നെ വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളായ ടെസ്‌കോ, മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സര്‍ തുടങ്ങിയ സ്ഥാപനങ്ങളും പരിസ്ഥിതി സൗഹൃദ സ്ഥാപനങ്ങളെന്ന ലേബലിലേക്ക് മാറിക്കഴിഞ്ഞു. ഭാവിയില്‍ ഇത് കൂടുതല്‍ മെച്ചപ്പെടുത്തി ആളുകളെ ആകര്‍ഷിക്കാനുളള പദ്ധതികളും ഇവര്‍ തയ്യാറാക്കി കഴിഞ്ഞു. 2015ഓടെ ലോകത്തെ മികച്ച പരിസ്ഥിതി സൗഹൃദ സൂപ്പര്‍മാര്‍ക്കറ്റാവാനാണ് മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സറിന്റെ ലക്ഷ്യം. സെയ്ന്‍സ്‌ബെറിയാകട്ടെ 2020 ഓടെ തങ്ങളുടെ പദ്ധതിയിലെ 20 പരിസ്ഥിതി സൗഹൃദ ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കാനുളള ശ്രമത്തിലാണ്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഇത്തരത്തില്‍ പരിസ്ഥിതി സൗഹൃദമാകുന്നത് കൊണ്ട് ഉപഭോക്താവിന് എന്തെങ്കിലും നേട്ടങ്ങളുണ്ടോ?
പരിസ്ഥിതി സൗഹൃദ സ്ഥാപനങ്ങള്‍ നിങ്ങളുടെ പണം എങ്ങനെ ലാഭിക്കാന്‍ സഹായിക്കുന്നു
സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ പരിസ്ഥിത സൗഹൃദമാകുന്നത് ഉപഭോക്താക്കള്‍ക്ക് നല്ലതാണന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം. വലിയൊരു അളവ് വരെ ചിലവ് കുറയ്ക്കാന്‍ ഇവര്‍ക്കാകുമത്രേ. ഉദാഹരണത്തിന് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് സാധാരണ സൂപ്പര്‍മാര്‍ക്കറ്റുകള്‍ പണം ഈടാക്കാറുണ്ട്. വീണ്ടും ഉപയോഗിക്കാവുന്ന ഒരു ക്യാരിബാഗ് നിങ്ങള്‍ തന്നെ കൊണ്ടുപോവുകയാണങ്കില്‍ ദീര്‍ഘകാലത്തേക്ക് ന്ല്ലരുതുക ലാഭിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.
പല സൂപ്പര്‍മാര്‍ക്കറ്റുകളും ഇപ്പോള്‍ പ്ലാസ്റ്റിക്ക് ക്യാരിബാദഗുകള്‍ക്ക് മൂന്ന് പെന്‍സു മുതല്‍ എട്ട് പെന്‍സ് വരെ ഈടാക്കാറുണ്ട്. മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സറില്‍ ഒരു പ്ലാസ്്റ്റിക് ക്യാരിബാഗിന് അഞ്ച് പെന്‍സാണ് ഈടാക്കുന്നത്. ഇതില്‍ നിന്നുളള ലാഭം യുകെയിലെ ഗ്രീനിയര്‍ ലിവിംഗ് പ്രോജക്ടിന്റെ ഫണ്ടിലേക്കാണ് പോകുന്നത്.
ചില കടകള്‍ വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന ക്യാരിബാഗുകളുടെ ഒരു നിരതന്നെ അവതരിപ്പിച്ചിട്ടുണ്ട്. ചണം, കോട്ടണ്‍ തുടങ്ങി വിവിധ മെറ്റീരിയലുകളിലുളള ക്.ാരിബാഗുകള്‍ വിവിധനിറങ്ങളില്‍ ലഭിക്കും. വെയ്റ്റ്‌റോസ് അവരുടെ പുതിയ ശാഖകളുടെ ഉത്ഘാടനത്തിന് രണ്ടാഴ്ചത്തേക്ക് കടയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇത്തരം ബാഗുകള്‍ ഫ്രീയായി നല്‍കാറുണ്ട്. സെയ്ന്‍സ്‌ബെറിയും ടെസ്‌കോയും വീണ്ടും ഉപയോഗിക്കാവുന്ന റീസൈക്കിള്‍ഡ് പ്ലാസ്റ്റിക് കരിയര്‍ ബാഗുകള്‍ ഉപയോഗിക്കുന്ന ലോയല്‍റ്റി കാര്‍ഡ് ഉടമകള്‍ക്ക് റിവാര്‍ഡ് പോയ്ന്റുകള്‍ നല്‍കാറുണ്ട്.
എല്ലാ റീട്ടെയ്‌ലര്‍ വ്യാപാരികളും പരിസ്ഥിതി സൗഹൃദമെന്ന ആശയം വച്ചു പുലര്‍ത്തുന്നവരല്ല. അതിനാല്‍ തന്നെ നാല് പരിസ്ഥിതി സംഘടനകള്‍ ചേര്‍ന്ന് രാജ്യത്തെ എല്ലാ റീട്ടെയ്ല്‍ വ്യാപാരികളോടും പ്ലാസ്റ്റിക് ബാഗിന് വില ഈടാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
പരിസ്ഥിതി സൗഹൃദ ഭക്ഷണങ്ങള്‍
പ്രാദേശികമായി ലഭിക്കുന്ന ഭക്ഷണസാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് വെയ്്റ്റ്‌റോസിനെ പോലുളള സൂപ്പര്‍മാര്‍ക്കറ്റുകള്‍ ചെയ്യുന്നത്. 600ലധികം പ്രാദേശിക കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന 2500ലധികം സാധനങ്ങളാണ് വെയ്റ്റ്‌റോസ് വഴി വില്‍പ്പനയ്‌ക്കെത്തുന്നത്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്നതായതിനാല്‍ വില കുറച്ച് വില്‍ക്കാന്‍ കഴിയും മാത്രമല്ല അത് പരിസ്ഥിതിയെ സംരക്ഷിക്കുക കൂടിയാണ്. ദുരേയ്ക്ക് കയറ്റി അയക്കുമ്പോള്‍ ഇവ കേടാകാതിരിക്കാനായി പ്രിസര്‍വേറ്റീവുകളും മറ്റും ധാരാളമായി ചേര്‍ക്കുന്നുണ്ട്. അത് ഒഴിവാക്കാന്‍ ഇത്തരം നീക്കങ്ങള്‍ സഹായിക്കും.
മിക്കവാറും എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളും ഫെയര്‍ട്രേഡിങ്ങ് നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുളള സാധനങ്ങളാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. എംഎസ് സിയോ ഡബ്‌ള്യൂ ഡബ്‌ള്യൂ എഫോ സര്‍ട്ടിഫൈ ചെയ്ത ഭക്ഷ്യസാധനങ്ങള്‍ മാത്രമേ മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സര്‍ വില്‍ക്കാറുളളൂ.
സൗത്ത് ആഫ്രിക്കയിലെ ഫാം കര്‍ഷകരില്‍ നിന്നാണ് വെയ്റ്റ്‌റോസ് നാരങ്ങ, മാങ്ങ, മുന്തിരി, അവോക്കാഡോ തുടങ്ങിയ ഫലങ്ങള്‍ ശേഖരിക്കാറ്. അതുകൊണ്ട് തന്നെ അവിടുത്തെ ഫാം കര്‍ഷകരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനായി 2005 ല്‍ ഒരു ഫൗണ്ടേഷന്‍ സ്ഥാപിക്കുകയുണ്ടായി. ഇന്നുവരെ ഫൗണ്ടേഷന്‍ 3.95 മില്യണിന്റെ ഫണ്ട് കണ്ടെത്തുകയും അതുവഴി 239 പദ്ധതികള്‍ക്ക് സഹായം നല്‍കുകയും ചെയ്തു. ഏകദേശം 25,000ത്തില്‍ പരം കര്‍ഷകര്‍ക്കും കുടുംബങ്ങള്‍ക്കുമാണ് ഇതിന്റെ സഹായം ലഭിച്ചത്.
പരിസ്ഥിതി സൗഹൃദ ലക്ഷ്യത്തിനായി നിങ്ങള്‍ക്ക് എന്ത് ചെയ്യാം
ഒരു സൂപ്പര്‍മാര്‍ക്കറ്റ് ഉപഭോക്താവ് എന്ന നിലയില്‍ പരിസ്ഥിതി സൗഹൃദം എന്ന ലക്ഷ്യത്തിലെത്താനായി നിങ്ങള്‍ക്ക് പലതും ചെയ്യാനാകും.
1. ഉപയോഗിക്കാത്ത തുണികള്‍, ബാറ്ററികള്‍, പ്ലാസ്റ്റിക് ബോട്ടിലുകള്‍, ഗ്ലാസ് എന്നിവ റീസൈക്കിള്‍ ചെയ്യുക.
2. ഫെയര്‍ട്രേഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന അംഗീകൃത വില്‍പ്പനക്കാരില്‍ നിന്ന ഭക്ഷ്യസാധനങ്ങള്‍ വാങ്ങുക.
3. കൂടുതല്‍ വാങ്ങാനുളള ഓഫറുകള്‍ നിരസിക്കുക. ഓഫറുകള്‍ അനുസരിച്ച് കൂടുതല്‍ വാങ്ങി വെയ്ക്കുന്നത് പണം ലാഭിക്കുവാന്‍ സഹായിക്കും എന്ന് കരുതിയെങ്കില്‍ തെറ്റി. എളുപ്പം ചീത്തയാകുന്ന സാധനങ്ങളാണ് ഇത്തരത്തില്‍ ഓഫറുകള്‍ നല്‍കി വിറ്റഴിക്കുന്നത്. അവ കൂടുതല്‍ വാങ്ങി സൂക്ഷി്ച്ചാലും കേടായി പോകുകയേ ഉളളൂ
4. മഴക്കാടുകളെ സംരക്ഷിക്കാനായി നിങ്ങളുടെ ക്ല്ബ്ബ്കാര്‍ഡ് പോയ്ന്റുകളും വൗച്ചറുകളും സംഭാവന ചെയ്യുക.
5. ദീര്‍ഘദൂരം യാത്രചെയ്ത് കൊണ്ടുവരുന്ന ഭക്ഷണ സാധനങ്ങള്‍ കഴിവതും ഒഴിവാക്കുക. കേടാകാതിരിക്കാനായി അതില്‍ പ്രിസര്‍വേറ്റീവ്‌സ് ചേര്‍്ത്തിട്ടുണ്ടാകും.
യുകെയിലെ ഒ്ട്ടുമിക്ക സൂപ്പര്‍മാര്‍ക്കറ്റുകളും പരിസ്ഥിതി സൗഹൃദപാതയിലാണ്. എന്നാല്‍ ഇനിയും കുടുതല്‍ മുന്നോട്ട് പോകാനുണ്ട്. പ്രത്യേകിച്ചും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന കാലഘട്ടത്തില്‍. മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ മിന്റ്ചല്‍ നടത്തിയ സര്‍വ്വേയില്‍ ഈ വര്‍ഷം വെറും 17.8 മില്യണ്‍ ആളുകളാണ് പരിസ്ഥിതി സൗഹൃദം എന്ന ആശയം സ്വീകരിച്ചത്. ദൈനംദിന ചിലവുകള്‍ കുതിച്ചുയരുന്ന സമയത്ത് പരിസ്ഥിതി സൗഹൃദമെന്ന ആശയം വച്ച് പുലര്‍ത്താനാകില്ലെന്നാണ് പലരുടേയും ധാരണ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല