സോഷ്യല്‍ മീഡിയകളില്‍ തരംഗമായി മുഖംനോക്കി പ്രായം പ്രവചിക്കുന്ന മൈക്രോസോഫ്റ്റിന്റെ വെബ്‌സൈറ്റ്. ഫോട്ടോയെടുത്ത് അപ്ലോഡ് ചെയ്യുക മാത്രമാണ് ഇതിനായി ചെയ്യേണ്ടത്. ഹൗ ഓള്‍ഡ് ഡോട്ട് നെറ്റ് എന്നാണ് വെബ്‌സൈറ്റിന്റെ അഡ്രസ്. നിമിഷങ്ങള്‍ക്കം വെബ്‌സൈറ്റ് പറഞ്ഞ് തരും നിങ്ങള്‍ക്ക് കാഴ്ചയില്‍ എത്ര പ്രായം മതിക്കുന്നുവെന്ന്.
മൈക്രോസോഫ്റ്റാണ് പുതിയ വെബ്‌സൈറ്റിന് പിന്നില്‍. മൈക്രോസോഫ്റ്റിന്റെ ഫെയ്‌സ് ഡിറ്റക്ഷന്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫെയ്‌സ് എന്ന പ്രോഗ്രാം ഉപയോഗിച്ചാണ് ഉപയോക്താക്കള്‍ അപ്!ലോഡ് ഫോട്ടോ നോക്കി കമ്പ്യൂട്ടര്‍ അല്‍ഗോരിതം വ്യക്തിയുടെ പ്രായം പ്രവചിക്കുന്നത്.
ഇതിനോടകം നിരവധി സെലിബ്രിറ്റികളുടെ പ്രായം ഹൌ ഓള്‍ഡ് നെറ്റ് പ്രവചിച്ച് കഴിഞ്ഞു. ഇതില്‍ ഏറ്റവും രസകരം യഥാര്‍ഥ പ്രായമല്ല പല സെലിബ്രിറ്റികള്‍ക്കും കാഴ്ചയില്‍ മതിക്കുന്നത് എന്നതാണ്. അമേരിക്കയുടെ പ്രഥമ വനിത മിഷേല്‍ ഒബാമയുടെ യഥാര്‍ഥ പ്രായം 51 വയസാണ്. എന്നാല്‍ ഹൌ ഓള്‍ഡ് നെറ്റ് പറയുന്നത് മിഷേലിന് 37 വയസാണ് പ്രായം എന്നാണ്‍. അത് പോലെ തന്നെ 67 വയസുള്ള അമേരിക്കയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റണ് ഹൌ ഓള്‍ഡ് നെറ്റ് നല്‍കിയിരിക്കുന്ന പ്രായം 40 ആണ്, ഇവരുടെ യഥാര്‍ഥ പ്രായമോ 67 വയസും.
എന്നാല്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ കാര്യത്തിലാകട്ടെ ഹൌ ഓള്‍ഡ് നെറ്റിന്റെ പ്രവചനം തലതിരിഞ്ഞ് പോയി. 59 കാരനായ ബില്‍ ഗേറ്റ്‌സിന്റെ പ്രായം 77 ആണെന്നാണ് മൈക്രോസോഫ്റ്റിന്റെ ഈ സൈറ്റ് പറയുന്നത്.
മൈക്രോസോഫ്റ്റിന്റെ പുതിയ പരീക്ഷണ സൈറ്റ് സോഷ്യല്‍ മീഡിയകളില്‍ തരംഗമായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ നിരവധിയാളുകളാണ് ഹൌ ഓള്‍ഡ് നെറ്റില്‍ സ്വന്തം പ്രായം നോക്കുന്നത്. തങ്ങളുടെ വെബ്‌സൈറ്റ് കൂടുതല്‍ മികവുറ്റതാക്കാനുള്ള ശ്രമത്തിലാണ് മൈക്രോസോഫ്റ്റ് അധികൃതര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല