1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2012

വലിയ വന്‍സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉണ്ടായിട്ടും മറ്റു സ്ഥാപനങ്ങള്‍ ഉണ്ടായിട്ടും പൌണ്ട് ലാന്‍ഡ്പോലെയുള്ള ഏതെടുത്താലും ഒരു പൌണ്ട് വ്യവസായം എങ്ങിനെ പിടിച്ചു നില്‍ക്കുന്നു എന്ന് നമുക്ക്‌ അത്ഭുതം തോന്നാം. കാരണം ഇന്ന് ആളുകള്‍ ഇല്ലാം ഒരിടത്ത് നിന്നും തന്നെ വാങ്ങുന്നതിനായി ആഗ്രഹിക്കുന്നവരാണ്. വിലക്കുറവ് കടകളും പൌണ്ട് ഷോപ്പുകളും ഉപഭോക്താക്കളെ എങ്ങിനെ ആകര്‍ഷിച്ചു ലാഭം ഉണ്ടാക്കുന്നു എന്ന് നമ്മുക്ക് നോക്കാം.

2010ല്‍ പൌണ്ട്ലാന്‍ഡ്‌ 21.5 മില്ല്യണ്‍ ലാഭമാണ് കൊയ്ത്തു കൂട്ടിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 81.5% ലാഭം കൂടുതല്‍. ഇതേ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പൌണ്ട് വേള്‍ഡ് 5.4മില്ല്യണ്‍ ലാഭവും ഉണ്ടാക്കി. അന്‍പതും അറുപതും മില്യനാണ് ഇപ്പോഴുള്ള ഇവരുടെ പ്രൊ സ്ഥാപനത്തിനും വില കണക്കാക്കുന്നത്. വെറും 99 പെനിയാണ് ഇവരുടെ വില്പന വില ഇതില്‍ നിന്നും മില്ല്യനുകള്‍ ഇവര്‍ നേടുന്നത് എങ്ങിനെ?വലിയ തോതിലായിരിക്കും മിക്കവാറും ഇവര്‍ ചരക്കു വാങ്ങുന്നത് അതിനാല്‍ തന്നെ ഒരു ഉത്പന്നത്തിന് 30 pപെനി വരെ ഇവര്‍ക്ക് ലാഭം ലഭിക്കുന്നുണ്ട്.

ഇവരുടെ സ്ഥാപനങ്ങളുടെ ശൃംഖല നമ്മളൊക്കെ ആലോചിക്കുന്നതിലും വളരെ വലുതാണ്‌. അതിനാല്‍ തന്നെ ഉത്പന്നങ്ങള്‍ ഒരുമിച്ചു ബള്‍ക്ക് ആയി വാങ്ങുന്നത് ഇവര്‍ക്ക് വന്‍ തോതില്‍ തന്നെ ലാഭം ഉണ്ടാക്കും. പൌണ്ട്ലാണ്ടിനു മാത്രം 389വ്യാപാരസ്ഥലങ്ങള്‍ ഉണ്ട്. 99pസ്റ്റോറുകള്‍ക്ക് 173കടകളും പൌണ്ട് വേള്‍ഡ്നു 125 കടകളും സ്വന്തമാണ്. ഇതിനാല്‍ തന്നെ ഇവരുടെ അധികാരം‌ വാങ്ങുന്ന ഇടങ്ങളില്‍ ശക്തമായിരിക്കും.

ബ്രിട്ടണില്‍ സംഭവിച്ച സാമ്പത്തിക പ്രതിസന്ധിയും ഒരു തരത്തില്‍ ഈ കടകള്‍ക്ക് അനുകൂലഘടകമായി. സാമ്പത്തിക ഞെരുക്കം മൂലം വില കുറഞ്ഞ ഉത്പന്നങ്ങളില്‍ ആശ്രയം കണ്ടെത്തുകയായിരുന്നു ജനങ്ങള്‍. ഇത് ഇവരുടെ വ്യവസായത്തെ കുറച്ചൊന്നുമല്ല സഹായിച്ചത്. ഉറന്ന രീതിയില്‍ ജീവിക്കുന്നവരുടെ ഇടയിലും ഇത് പോലെയുള്ള കടകളോടുള്ള ആഭിമുഖ്യം വളരെ കൂടുതലാണ്. പതിമൂന്നു ശതമാനത്തോളം അപ്പര്‍ക്ലാസ്‌ ജനങ്ങളും മിഡില്‍ ക്ലാസ്‌ ജനങ്ങളും ഇത്തരം ഷോപ്പുകളെ ആശ്രയിക്കുന്നുണ്ട്. ഒരാഴ്ച ഒരു പുതിയ കട എന്ന രീതിയില്‍ വളര്‍ന്നു കൊണ്ടിരിക്കയാണ് ഈ ചെറുകിട വ്യവസായികള്‍. ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഉത്പന്നങ്ങളുടെ വില കണ്ടു ഞെട്ടുന്നതിനിടയിലായിരിക്കും ഏതെടുത്താലും ഒരു പൌണ്ട് എന്ന ബോര്‍ഡ്‌ നമ്മള്‍ കാണുക. പിന്നെ ആരാണ് ആ ഷോപ്പില്‍ ഒന്ന് കയറി നോക്കാതിരിക്കുക?.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.