സ്തനാര്‍ബുദ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ മാസം സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസമായി ആചരിക്കുകയാണ് ബ്രിട്ടനില്‍. ബ്രിട്ടനില്‍ എട്ടിലൊരു വനിതക്ക് സ്തനാര്‍ബുദം ഉണ്ടെന്നാണ് കണക്കുകള്‍. ഒരോ വര്‍ഷം 47,000ലധികം സ്ത്രീകള്‍ക്ക് ഈ രോഗം ഉണ്ടാകുന്നുമുണ്ട്. 12000ലധികം സ്ത്രീകള്‍ ഈ രോഗം കാരണം മരണപ്പെട്ടിട്ടുമുണ്ട്. സ്തനാര്‍ബുദം സ്ത്രീകള്‍ക്ക് മാത്രമേ ഉണ്ടാകൂ എന്ന് കരുതിയെങ്കില്‍ തെറ്റി. ബ്രിട്ടനില്‍ വര്‍ഷംതോറും 340 പുരുഷന്മാരില്‍ ഈ രോഗം കണ്ടു വരുന്നുണ്ട്.
സ്തനാര്‍ബുദത്തിനെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ ലക്ഷ്യമിട്ടാണ് ഒക്ടോബര്‍ മാസം സ്ത്നാര്‍ബുദ ബോധവല്‍ക്കരണ മാസമായി ആചിരക്കുന്നത്. ഈ രോഗം തിരിച്ചറിഞ്ഞ് ശരിയായ ചികില്‍സ നല്‍കാന്‍ സാധിക്കാത്തതാണ് പലപ്പോഴും രോഗം മൂര്‍ഛിക്കുന്നതിനും മരണത്തനും കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഈ രോഗം തിരിച്ചറിഞ്ഞ് ചികില്‍സ നല്‍കുകയെന്നതാണ് ഈ രോഗത്തിനെതിരെയുള്ള പ്രതിവിധി.
ഈ രോഗം നങ്ങള്‍ക്കുണ്ടോയെന്ന് എങ്ങനെ തിരിച്ചറിയാം
സ്തനത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് തുടര്‍ച്ചയായ വേദന അനുഭവപ്പെടുക.
സ്തനങ്ങള്‍ തമ്മില്‍ വലിപ്പക്കുറവുണ്ടെങ്കില്‍
മുല ഞെട്ടുകളുടെ സ്ഥാനം മാറിയിട്ടുണ്ടെങ്കില്‍
തൊലികളിലുണ്ടാകുന്ന നിറ വ്യത്യാസം പോലുള്ള മാറ്റങ്ങള്‍
മുല ഞെട്ടുകള്‍ക്ക് ചുറ്റുമുണ്ടാകുന്ന ചുവന്ന പാടുകള്‍
ബ്രിട്ടനിലെ വിദഗ്ദരായ ഡോക്ടര്‍മാരാണ് ബോധവല്‍ക്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്ത്രീകളുടെ ജാഗ്രതാക്കുറവും ഇതുസംബന്ധിച്ചുള്ള അജ്ഞതയുമാണ് രോഗം വര്‍ധിക്കാന്‍ കാരണമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. രോഗത്തെ തിരിച്ചറിയാനായ അഞ്ച് പ്രത്യേക കാര്യങ്ങളും ഇവര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
1) സാധാരണ അവസ്ഥയില്‍ നിന്നും മാറ്റമുണ്ടോയെന്ന് തിരിച്ചറിയുക
2) കാഴ്ചയിലോ അനുഭവത്തിലോ മാറ്റമുണ്ടോയെന്ന് തിരിച്ചറിയുക
3) വലപ്പത്തില്‍ മാറ്റമുണ്ടോയെന്ന് തിരിച്ചറിയുക
4) നിങ്ങളുടെ മുലകളില്‍ വ്യത്യാസം ഉണ്ടായാല്‍ ഉടനടി ചികില്‍സ ലഭ്യമാക്കുക
5) പ്രായം അമ്പതനോടടുത്തെങ്കില്‍ സ്തനര്‍ബുദ പരിശോധനക്ക് വിധേയരാകുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല