കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഡീസലിന്റെയും പെട്രോളിന്റെയും വില ക്രമാധീതമായി വര്‍ദ്ധിക്കുകയാണ്. പെട്രോളിയം കമ്പനികളുടെ ഈ വിലവര്‍ദ്ധിപ്പിക്കലിനൊപ്പം സര്‍ക്കാര്‍ ജനങ്ങളോട് ചെയ്യുന്നത് അതിലേറെ ചതിയാണ്. അടുത്ത ഓഗസ്റ്റ് മുതല്‍ ഇന്ധനത്തിന്റെ തീരുവയില്‍ പ്രതിവര്‍ഷം മൂന്ന് ശതമാനം വീതമാണ് വര്‍ദ്ധനവുണ്ടാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ പേരില്‍ കഴിഞ്ഞമാസം ഒരുലക്ഷം പേര്‍ ഒപ്പിട്ട പരാതി പരിഗണിച്ച് പാര്‍ലമെന്റില്‍ എം പിമാര് ചര്‍ച്ച നടത്തിയിരുന്നു. പെട്രോള്‍ വില വര്‍ദ്ധനവ് രാജ്യത്തെ വരുമാനവര്‍ദ്ധനവിനെ രൂക്ഷമായി ബാധിക്കുമെന്നും സാമ്പത്തിക വളര്‍ച്ച സാധ്യമാകില്ലെന്നുമാണ് അവര്‍ പാര്‍ലമെന്റില്‍ വാദിച്ചത്. ഇതിനെ തുടര്‍ന്ന് 2012ലോ 13ലോ തീരുവ വര്‍ദ്ധിപ്പിക്കാം എന്ന തീരുമാനത്തിലെത്തി നില്‍ക്കുകയാണ് മന്ത്രിസഭാ യോഗം. എന്നാല്‍ ഇത് വോട്ട് മൂലമെടുത്ത തീരുമാനമല്ലെന്നതിനാല്‍ നികുതി വര്‍ദ്ധനവുണ്ടാകാനുള്ള സാധ്യതകള്‍ ഇനിയും തള്ളിക്കളയാനാകില്ല.
കഴിഞ്ഞ മാര്‍ച്ചില്‍ ചാന്‍സിലര്‍ ജോര്‍ജ് ഒസ്‌ബോണ്‍ നടത്തിയ ബജറ്റ് പ്രഖ്യാപനത്തില്‍ പെട്രോള്‍ നികുതിയില്‍ ഒരു ശതമാനം വിലക്കുറവ് പ്രഖ്യാപിച്ചെങ്കിലും ഇപ്പോള്‍ രണ്ട് ശതമാനം കൂടുതലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിവര്‍ഷം നിങ്ങള്‍ പതിനായിരം മൈല്‍ മാത്രമേ വാഹനമോടിക്കൂ എന്ന് തീരുമാനിക്കലാണ് ഇതിന് ഏറ്റവും നല്ല പ്രതിവിധി. ഇതോടെ നിങ്ങള്‍ക്ക് 810 പൗണ്ട് മാത്രമാണ് ഇന്ധനത്തിനായി ചെലവാക്കേണ്ടി വരിക.
ഇത്തരുണത്തില്‍ പെട്രോള്‍ ചിലവ് എങ്ങിനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് കുറച്ചു കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് ഉചിതമായിരിക്കും
വില കുറഞ്ഞ പെട്രോള്‍ കിട്ടുന്നത് എവിടെയാണെന്ന് കണ്ടു പിടിക്കുക.വിലയില്‍ രണ്ടു പെന്സിന്റെ വ്യത്യാസമുണ്ടെങ്കില്‍ പോലും ഒരു ഫുള്‍ ടാങ്ക് പെട്രോളിന് ഒരു പൗണ്ടില്‍ കൂടുതല്‍ ലാഭിക്കാം.http://www.petrolprices.com/ എന്ന വെബ്‌സൈറ്റില്‍ നിങ്ങളുടെ സമീപത്തെ പമ്പുകളിലെ വിലയറിയാം.
അസ്ഡ, മോറിസണ്‍സ്, സെയ്ന്‍ബറി, ടെസ്‌കോ പോലുള്ള സൂപ്പര്‍മാര്‍ക്കറ്റുകളുടെ കൂപ്പണ്‍ ഉപയോഗിച്ച് പെട്രോള്‍ വാ്ങ്ങുന്നത് ലാഭകരമായിരിക്കും.ഒരു ലിറ്ററിന് അഞ്ച് പെന്‍സ് വരെയാണ് ഇതുവഴി നിങ്ങള്‍ക്ക് ലാഭിക്കാന്‍ സാധിക്കുക.
നെക്ട്ടര്‍,മോറിസണ്‍ മൈല്‍സ് തുടങ്ങിയ ലോയല്‍റ്റി കാര്‍ഡുകള്‍ ഉപയോഗിക്കുന്നതും പെട്രോളിന് വേണ്ടി അമിതമായി ചെലവാക്കുന്നതില്‍ നിന്നും നിങ്ങളെ രക്ഷിക്കും.
ക്യാഷ് ക്രെഡ്റ്റ് ബാക്ക് കാര്‍ഡ് ഉപയോഗിച്ചാല്‍ പ്രതിവര്‍ഷം ചെലവായതിന്റെ ഒരു നിശ്ചിത ശതമാനം നിങ്ങള്‍ക്ക് തിരികെ ലഭിക്കും.
എല്ലാറ്റിനും ഉപരിയായി കാര്യക്ഷമമായി വാഹനമോടിക്കുന്നത് പെട്രോള്‍ സേവ് ചെയ്യുകയും പെട്രോളിന് വേണ്ടി നിങ്ങള്‍ മുടക്കേണ്ടി വരുന്ന പണം കുറയ്ക്കുകയും ചെയ്യുമെന്നും ഓര്‍ക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല