1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2012

പെന്‍ഷന്‍ വ്യവസ്ഥയുടെ വിചിത്ര നിയമം ചിലര്‍ക്ക് തുണയാകുന്നു. ലഭിക്കുന്ന ശമ്പളത്തിന്റെ വ്യത്യസ്തയാണ് ഇവര്‍ക്ക്‌ പണം അധികമായി നേടിക്കൊടുക്കുന്നത്. തികച്ചും നിയമ വിധേയമായ രീതിയില്‍ തന്നെയാണ് 2250പൌണ്ട് അടക്കുന്നവര്‍ക്ക് 11000 പൌണ്ട് പെന്‍ഷനായി ലഭിക്കുന്നത്. 100,000 വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് ഈ സൌഭാഗ്യം. ഒരു ലക്ഷത്തിനും ഒരു ലക്ഷത്തി അമ്പതിനായിരത്തിനും ഇടയില്‍ ശമ്പളം ഉള്ള ജീവനക്കാര്‍ക്ക് സാധാരണയില്‍ കവിഞ്ഞു നികുതിയിളവ്‌ ലഭിക്കുന്നു. ഉയര്‍ന്ന നികുതിയടവുകാരേക്കാള്‍ നാല്പതു ശതമാനം ഉയര്‍ന്നതാണ് നിങ്ങള്‍ അടക്കുന്ന നികുതിയെങ്കിലാണ് ഈ നിയമം ബാധകമാകുക.

7475പൌണ്ട് വരെ വരുമാനമുള്ളവരെ നികുതിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തിനപ്പുറം കടക്കുമ്പോള്‍ വ്യക്തിഗത അലവന്‍സ്‌ പടിപടിയായി പിന്‍വലിക്കുകയാണ് ചെയ്യുന്നത്. അതിനു ശേഷം നേടുന്ന ഓരോ രണ്ടു പൌണ്ടിനും ഒരു പൌണ്ട് എന്ന നിലക്ക് നമ്മള്‍ക്ക് നഷ്ടപ്പെടും. 114950 പൌണ്ട് വരെ വരുമാനം എത്തുമ്പോള്‍ പിന്നെ വ്യക്തിഗത അലവന്‍സ്‌ പൂര്‍ണ്ണമായും പിന്‍വലിക്കപ്പെടും. ഈ രണ്ടു സംഖ്യകള്‍ക്കിടയിലുള്ള നികുതി നിരക്കിലെ വ്യത്യാസം 60% ആണ്.

ഒരു ലക്ഷത്തിനേക്കാള്‍ കുറവാണ് വാര്‍ഷിക വരുമാനമെങ്കില്‍ അലവന്‍സ്‌ കൃത്യമായി ലഭിക്കുന്നു. അതായത് ഒരു പെന്‍ഷന്‍ പദ്ധതി മൂലം നമുക്ക് ഈ നിയമത്തെ മറിക്കടക്കാം. അതായത് ഒരു ലക്ഷത്തിനേക്കാള്‍ അധികമായി വരുന്ന പണം പെന്ഷനിലേക്ക് ഇടുകയാണെങ്കില്‍ നികുതിയില്‍ നിന്നും നമുക്ക് ഒഴിഞ്ഞു മാറാം. മാത്രവുമല്ല 2250 പൌണ്ട് ചിലവില്‍ 11000പൌണ്ട് പെന്‍ഷനും ലഭിക്കും. അന്‍പത്തഞ്ചു വയസിനു മുകളിലുള്ളവര്‍ക്ക് പെന്‍ഷന്റെ ഇരുപത്തിയഞ്ച് ശതമാനത്തോളം ഭാഗം നികിതിയടവില്ലാതെ ലഭിക്കും.

പെന്‍ഷന്‍ പദ്ധതിയില്‍ തന്നെ 40% നികുതിദായകര്‍ക്ക് 5980 പൌണ്ടിന്റെ നികുതിയിളവും ലഭിക്കും. അപ്പോള്‍ 11213 ആണ് പെന്‍ഷന്‍ എങ്കില്‍ അതില്‍ 3737 പൌണ്ട് നികുതിയില്ലാതെ ലഭിക്കും. 14950 പൌണ്ട് നമ്മള്‍ പെന്‍ഷന്‍ പദ്ധതിയിലേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ 2990 പൌണ്ട് വ്യക്തിഗത അലവന്‍സ്‌ ആയും 5980 പൌണ്ട് നികുതിയിളവായും 3737 പൌണ്ട് നികിതിയില്ലാതെയും ലഭിക്കും അതായത് ആകെ ചെലവ് വരുന്നത് 2250 പൌണ്ട് മാത്രം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.