നിരന്തരം കുറ്റകൃത്യങ്ങളിലും വിവാദങ്ങളിലും അകപ്പെടുന്ന പൊലീസുകാരെ നന്നാക്കാന്‍ കേരള പൊലീസില്‍ നടപടികള്‍ തുടങ്ങുന്നു. പൊലീസിനെ നന്നാക്കാന്‍ എന്തെങ്കിലും ആശയം മനസ്സിലുണ്ടെങ്കില്‍ പൊതുജനത്തിന് അത് അവരെ അറിയിക്കാം.
പൊലീസിന്റെ പെരുമാറ്റം, വേഷം, ക്രമസമാധാനപാലനം തുടങ്ങിയ കാര്യങ്ങളിലാണ് പുത്തന്‍ ആശയങ്ങള്‍ തേടുന്നത്. നല്ല ആശയം നല്‍കുന്നവര്‍ക്ക് പ്രതിഫലവും സമ്മാനങ്ങളും നല്‍കും. പൊലീസ് വകുപ്പില്‍ ജോലിചെയ്യുന്നവര്‍ക്കും ആശയങ്ങള്‍ നല്‍കാം.
സര്‍വീസിലുള്ളവരുടെ ആശയങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ അവര്‍ക്ക് ഗുഡ്സര്‍വീസ് എന്‍ട്രി കിട്ടും. പൊലീസിനെ നന്നാക്കാനുള്ള ആശയങ്ങള്‍ ശേഖരിക്കുന്നതിനായി കേരള വിഷന്‍ 2030 ഐഡിയ ബാങ്ക് എന്നൊരു പരിപാടിയ്ക്ക് രൂപം നല്‍കിയിരിക്കുകയാണ് അധികൃതര്‍. ഭാവിയില്‍ പൊലീസ് എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നത് ഈ ആശയങ്ങളില്‍ നിന്നായിരിക്കും.
സംസ്ഥാനത്തെ പൊലീസ് സേനയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനൊപ്പം അവരെ പ്രൊഫഷണലാക്കുകകൂടിയാണ് ലക്ഷ്യം. കേരള പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇതിനുള്ള ആശയങ്ങള്‍ നാല്‍കാം.
ആശയം നല്‍കുന്നയാളുടെ പേര്, ഇ മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ നല്‍കണം. പൊലീസ് സേനയുടെ ഏതു രീതിയാണ് പരിഷ്കരിക്കേണ്ടതെന്ന് വിശദമായി പറയുകയും വേണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല