
സ്വന്തം ലേഖകൻ: ഗോൾഡ് ഇടിഎഫിനെപ്പോലെ സിൽവർ ഇടിഎഫും രാജ്യത്ത് ഉടനെ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ഇതേക്കുറിച്ച് പഠിക്കാൻ സെബി നിയമിച്ച മ്യൂച്വൽ ഫണ്ട് അഡൈ്വസറി സമതി ഇടിഎഫ് തുടങ്ങാൻ ശുപാർശചെയ്തു. അന്തിമ അനുമതി ലഭിച്ചാൽ മ്യൂച്വൽ ഫണ്ട് ഹൗസുകൾക്ക് വെള്ളിയിൽ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) തുടങ്ങാം.
ഓഗോളതലത്തിൽ ജനപ്രിയ നിക്ഷേപ പദ്ധതിയാണ് സിൽവർ ഇടിഎഫ്. ചുരങ്ങിയ ചെലവിൽ വെള്ളിയിൽ നിക്ഷേപിക്കാനുള്ള അവസരമാണ് ഇടിഎഫിലൂടെ ലഭിക്കുക. നിലവിൽ വെള്ളിയിൽ നിക്ഷേപിക്കുന്നതിന് കമ്മോഡിറ്റി വിപണിയാണുള്ളത്. വെള്ളി വാങ്ങി സൂക്ഷിക്കാനും അവസരമുണ്ട്.
എന്നാൽ പേപ്പർ രൂപത്തിൽ ചെറിയതുകയായിപോലും നിക്ഷേപം നടത്താനുള്ള സാധ്യത ഇടിഎഫിലൂടെ നിക്ഷേപകർക്ക് ലഭിക്കും. ഗോൾഡ് ഇടിഎഫിനേക്കാൾ സിൽവർ ഇടിഎഫിനാണ് ഓഗോളതലത്തിൽ ഡിമാൻഡുള്ളത്. പത്തു വർഷംമുമ്പ് ചൈനയിൽ സിൽവർ ഇടിഎഫ് ആരംഭിച്ചപ്പോൾതന്നെ ജനീകീയ നിക്ഷേ പപദ്ധതിയായി മാറിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല