1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2012

ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ എല്ലാവര്‍ക്കും പുതിയ ടാക്സ്‌ കോഡുകള്‍ കിട്ടും. ശരിയായ കോഡ് അല്ല കിട്ടുന്നതെങ്കില്‍ നിങ്ങള്‍ കൂടുതല്‍ ടാക്സ്‌ അടക്കേണ്ടതായി വരും. ഉദാഹരണമായി 65 വയസ്സില്‍ താഴെയുള്ളവരും 100,000 പൗണ്ടില്‍ കുറവ്‌ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കും L ആണ് കോഡ്. അവര്‍ക്ക് 8105 പൗണ്ട് ആണ് ബേസിക്‌ അലവന്‍സ്‌. ഇതിനെ പത്ത്‌ കൊണ്ട് ഹരിച്ച് കിട്ടുന്ന നമ്പറും ലെറ്ററും ചേരുന്നതാണ് കോഡ്. അതായത്‌ 810L.

നിങ്ങള്‍ക്ക് കമ്പനി നല്‍കുന്ന ആനുകൂല്യങ്ങള്‍ അഥവാ അധിക വരുമാനം പേഴ്സണല്‍ അലവന്‍സിനെക്കാള്‍ കുറവ്‌ ആണെങ്കില്‍ ആ തുക അലവന്‍സില്‍ നിന്നും കുറച്ച് കിട്ടുന്ന തുകയാണ് നിങ്ങള്‍ ടാക്സ്‌ അടക്കേണ്ടി വരിക. അപ്പോളും L തന്നെയായിരിക്കും ലെറ്റര്‍. നിങ്ങളുടെ ആനുകൂല്യങ്ങള്‍ അലവന്‍സിനേക്കാള്‍ കൂടുതല്‍ ആണെങ്കില്‍ അതില്‍ നിന്നും അലവന്‍സ്‌ കുറച്ച് കിട്ടുന്ന തുകക്ക് കൂടി വേണ്ടിയും നിങ്ങള്‍ ടാക്സ്‌ അടക്കേണ്ടി വരും. അപ്പോള്‍ കോഡ് K ആയിരിക്കും.

നിങ്ങളുടെ വരുമാനം ഒരു ലക്ഷത്തില്‍ കൂടുകയാണെങ്കില്‍ ഓരോ 2 പൌണ്ടിനും 1 പൗണ്ട് വീതം അലവന്‍സില്‍ നിന്നും നഷ്ടപ്പെടും. 110000 ആണ് വരുമാനമെങ്കില്‍ 310T ആയിരിക്കും കോഡ്. തുക 116210 എത്തിയെങ്കില്‍ 0T ആയിരിക്കും കോഡ്. നിങ്ങള്‍ക്ക് താരതമ്യേന താഴ്ന്ന വരുമാനവും പ്രായം 65നും 74നും ഇടയിലാണെങ്കില്‍ പെന്‍ഷന്‍, സംഭാവന, എന്നിവ കൂടാതെ 10500 പൗണ്ട് വരെ ടാക്സ്‌ അടക്കേണ്ടതില്ല. കോഡ് P ആയിരിക്കും. 75നു മുകളില്‍ ആണ് വയസ്സെങ്കില്‍ 10660 വരെ ആനുകൂല്യം ഉണ്ട്. കോഡ് y ആയിരിക്കും.

നിങ്ങളുടെ ഓരോ വരുമാന മാര്‍ഗത്തിനും കോഡ് ഉണ്ട്. ബേസിക് ടാക്സ്‌ അടക്കുന്നവര്‍ക്ക് അധിക വരുമാനത്തിന് BR ഉം ഉയര്‍ന്ന ടാക്സ്‌ ഉടമകള്‍ക്ക് D0 യും അഡിഷനല്‍ റേറ്റ് ഉള്ളവര്‍ക്ക് D1 ഉം ആണ് കോഡ്. നിങ്ങളെ പറ്റി ശരിയായ വിവരം ഇല്ലാതിരുന്നാല്‍ ഒരു എമര്‍ജന്‍സി ടാക്സ്‌ കോഡ് കിട്ടും.810L ആണ് ആ കോഡ്. അഴ്ച്ചയിലോ മാസത്തിലോ ടാക്സ്‌ അടക്കുന്നത് അനുസരിച്ച് W1, M1 എന്നും കോഡുകള്‍ വരാം. നിങ്ങളുടെ കോഡ് തെറ്റായാണ് കിട്ടിയതെങ്കില്‍ അപ്പോള്‍ തന്നെ ഇത്എച്ച്.എം.ആര്‍.സി യില്‍ വിവരമറിയിക്കേണ്ടതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.