ബ്രിട്ടണില്‍ ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയതും ഇതിനിടയില്‍ ട്രക്ക് ഡ്രൈവര്‍മാരുടെ സമരവും മറുഭാഗത്ത് സാമ്പത്തിക പ്രതിസന്ധിയും എല്ലാം കൊണ്ടും വാഹനയുടമകള്‍ നട്ടം തിരിയുകയാണ് എന്നുറപ്പാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടയില്‍ എപ്പോഴെങ്കിലും പെട്രോള്‍ നിറക്കാന്‍ നിങ്ങള്‍ക്ക് കുറെ സമയം ക്യൂ നില്‍ക്കേണ്ടി വന്നിട്ടുണ്ടോ? ഈയൊരു സാഹചര്യത്തില്‍ നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പെട്രോള്‍ വില കുതിച്ചുയരുന്ന സമയത്ത് നിങ്ങളുടെ കാര്യക്ഷമമായ ഡ്രൈവിങ്ങിലൂടെ 10% നമുക്ക് ലാഭിക്കാന്‍ കഴിയും. ചിലര്‍ക്ക് 30% വരെയും ലാഭിക്കാം.
50പൌണ്ട് ആഴ്ചയില്‍ പെട്രോളിന് വേണ്ടി ചിലവാക്കുന്നുണ്ടെങ്കില്‍ വര്‍ഷം 260 പൗണ്ട് നിങ്ങള്‍ക്ക് ലാഭിക്കാം. അതായത് നമ്മള്‍ ലാഭിക്കുന്ന ഇന്ധനം കൊണ്ട് നമുക്ക് 410 മൈല്‍ അധികം ദൂരം ഓടിക്കുന്നതിനു സാധിക്കും. ഇതിനായി ആദ്യം തന്നെ നിങ്ങളുടെ വാഹനത്തിന്റെ കാര്യക്ഷമത പരിശോധിക്കുക. കൃത്യമായി സര്‍വീസ് ചെയ്യുന്ന വണ്ടികള്‍ക്കെ അതിന്റെ മാക്സിമം വേഗത ഉപയോഗിക്കാന്‍ പറ്റുള്ളൂ. ടയര്‍ പ്രഷര്‍ കൃത്യമാണോ എന്ന് കാര്‍ മാനുവലില്‍ നോക്കി ഉറപ്പാക്കുക.
പ്രഷര്‍ കൃത്യമല്ലാത്തതും ആവശ്യമില്ലാത്ത കൂടുതല്‍ ഭാരം വണ്ടിയില്‍ ഉള്ളതും കൂടുതല്‍ ഇന്ധനം ഉപയോഗിക്കാന്‍ ഇടയാക്കും. കൂടുതല്‍ ഭാരം ഉണ്ടാകുമ്പോള്‍ കൂടുതല്‍ ഇന്ധനം കത്തി പോകുന്നു എന്ന് നമുക്കെല്ലാവര്‍ക്കും അറിയാമല്ലോ. ഇനി നിങ്ങളുടെ ഡ്രൈവിങ്ങ ആണ് ശ്രദ്ധിക്കേണ്ടത്. ആവശ്യമില്ലാത്ത ബ്രേക്കിംഗ് ഒഴിവാക്കുക. ചുവപ്പ് ലൈറ്റിനു മുന്‍പ് വേഗത കൂട്ടി പിന്നെ പെട്ടന്ന് ബ്രേക്ക് ഇടുന്നത് ഇന്ധന നഷ്ടത്തിന് കാരണമാകും. വണ്ടി നിര്‍ത്തുന്നതിനു പകരം ലൈറ്റ് വരുന്നതിനു മുന്‍പ് വേഗത കുറയ്ക്കുന്നത് നല്ലതാണ്.
ഇനി മറ്റൊരു കാര്യം വാഹന കാര്യക്ഷമതയുടെ ശത്രുവാണ് എയര്‍ കണ്ടിഷനിംഗ്. വിന്‍ഡോ തുറന്നു വയ്ക്കുന്നതാണ് ചെറിയ ദൂരം യാത്ര ചെയ്യുമ്പോള്‍ നല്ലത്. യാത്രയ്ക്കിടയില്‍ വഴി തെറ്റുന്നതും ക്രോസ്സിങ്ങുകളിലും ട്രാഫിക് ജാമുകളിലും എന്‍ജിന്‍ ഓണ്‍ ചെയ്ത ഇടുന്നതും എല്ലാം നിങ്ങള്‍ക്ക് ഇന്ധന നഷ്ടം വരുത്തും. നല്ലൊരു ഡ്രൈവര്‍ ആയി കഴിഞ്ഞാല്‍ നിങ്ങള്‍ ഇന്ധനോപയോഗം കുറച്ചു കൊണ്ട് വരാന്‍ ശ്രമിക്കുക. ഇനിയെങ്കിലും ഇത്തരം ചെറിയ കാര്യങ്ങളില്‍ ശ്രദ്ധിക്കുക. മറിച്ച് അലസത തുടരാനാണ് ഭാവമെങ്കില്‍ പോക്കറ്റ് കാലിയാകും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല