1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2011

എന്നെന്നും പതിനേഴായി തോന്നിക്കാന്‍ ഇഷ്ടപ്പെടാത്ത ആളുകളുണ്ടാവില്ല. എന്നാല്‍ ജോലിത്തിരക്കും, ടെന്‍ഷനും കാരണം ശരീരത്തെ വേണ്ടത്ര ശ്രദ്ധിക്കാന്‍ പലര്‍ക്കും കഴിയില്ല. ഇത് ചര്‍മ്മത്തിനെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. അതിനാല്‍ മറ്റെന്തിനെക്കാളും ചര്‍മ്മ സൗന്ദര്യം ശ്രദ്ധിക്കുന്നത് പ്രാധാന്യം നല്‍കേണ്ടതുണ്ട്. അതിനായിതാ ചില നുറുങ്ങുകള്‍.

1 ചൂട് കുറയ്ക്കുക

നല്ല തണുപ്പുകാലത്ത് രാവിലെ ഉണര്‍ന്നയുടനെ ചൂട് വെള്ളത്തില്‍ കുളിക്കുന്ന പതിവ് പലര്‍ക്കുമുണ്ടാകും. എന്നാല്‍ ഇത് സ്‌കിന്നിന് വളരെയധികം പ്രശ്‌നങ്ങളുണ്ടാക്കും. ഇത് സ്‌കിന്നിലെ പ്രകൃതി എണ്ണകള്‍ നശിക്കുന്നതിനും, നിര്‍ജ്ജലീകരണത്തിനും കാരണമാകും. അതിനാല്‍ മുഖം മാത്രം ചെറുചൂട് വെള്ളത്തില്‍ കഴുകിയാല്‍ മതി.

2 കുരുക്കള്‍ പൊട്ടിക്കാതിരിക്കുക

സ്‌കിന്നിലെ ചെറുകുരുക്കളും, മുഖക്കുരുക്കളും ഞെക്കി പൊട്ടിക്കുന്നത് പലര്‍ക്കും ഒരു ശീലമായിരിക്കും. എന്നാല്‍ ഇത് അണുക്കള്‍ പടരുന്നതിന് ഇടയാക്കും. മാത്രമല്ല ഈ പൊട്ടിയ ഭാഗത്തിലൂടെ രോഗാണുക്കള്‍ രക്തത്തിലേക്ക് കലരുന്നതിനും കാരണമാകും.

3 ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കണം

ഒമേഗ ത്രി ഫാറ്റി ആസിഡുകള്‍ യൗവ്വനം കാത്തുസൂക്ഷിക്കാന്‍ സഹായിക്കും. അതിനാല്‍ ഇത് കൂടുതലടങ്ങളിയ, സാല്‍മണ്‍, ചാള, പോലുള്ള മത്സങ്ങള്‍ ധാരാളം കഴിക്കുക. ഇവയ്ക്കു പുറമേ വാല്‍നട്ട് പോലുള്ള പരിപ്പുകളും കഴിക്കാം.

4 കോസ്‌മെറ്റിക്‌സുകളില്‍ നല്ല ബ്രാന്റ് കണ്ടെത്തുക

നിങ്ങളുടെ സ്‌കിന്‍ പരീക്ഷണ വസ്തുവല്ല. അതിനാല്‍ വിപണിയില്‍ ഇറങ്ങുന്ന എല്ലാ കോസ്‌മെറ്റിക്‌സുകളും ക്രീമുകള്‍ പരീക്ഷിക്കുന്ന ശീലം ഒഴിവാക്കുക. NIVEA Visage Q10 Plsus പോലുള്ള ക്രീമുകള്‍ ഉപയോഗിക്കുക.

5 ഉറക്കമൊഴിക്കാതിരിക്കുക

ദിവസം 8 മണിക്കൂര്‍ ഉറക്കം എന്ന ശീലം കൃത്യമായി പിന്‍തുടരുക. ഉറക്കമൊഴിക്കുന്നത് മുഖത്ത് വിള്ളലുകളും, ചുളിവുകളും ഉണ്ടാവാന്‍ കാരണമാകും. ശരീരം സ്ട്രസ് ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നതിനും ഇത് കാരണമാകും. നല്ല വായുസഞ്ചാരമുള്ള മുറികളില്‍ അമിത ഭക്ഷണമോ, ആല്‍ക്കഹോളോ ഇല്ലാതെ കിടന്നുറങ്ങുന്നത് ശരീരത്തെ ഏറെ പുഷ്ടപ്പെടുത്തും.

6 പുകവലി ഒഴിവാക്കുക

പുകവലി നിങ്ങളുടെ ആയുസ്സ് കുറയ്ക്കുക മാത്രമല്ല ചെയ്യുന്നത്. അത് നിങ്ങളുടെ പ്രായം കൂട്ടുകയും ചെയ്യും. എങ്ങനെയെന്നല്ലേ, പുകവലി സൂര്യപ്രകാശമേറ്റ് കോശങ്ങള്‍ ചുരുങ്ങുന്നതിനേക്കാള്‍ വേഗത്തിലാണ് പുകവലി കാരണം കോശങ്ങള്‍ നശിക്കുന്നത്.

7 സൂര്യപ്രകാശത്തില്‍ നിന്ന് മാത്രമല്ല നിങ്ങള്‍ ഒഴിഞ്ഞുമാറേണ്ടത്, നല്ല തണുപ്പും ശക്തമായ കാറ്റും, നല്ല ചൂടുമെല്ലാം സ്‌കിന്നിന് പ്രശ്‌നമാണ്.

8 കോസ്‌മെറ്റിക്‌സുകളില്‍ പ്രകൃതി ദത്തമായവ കൂടുതല്‍ ഉപയോഗിക്കുക. മഞ്ഞള്‍, വെള്ളരിയല്ലി, രക്തചന്ദനം തുടങ്ങിയവ സ്‌കിന്നിന് ഏറെ പ്രയോജനം ചെയ്യും.

9 നിങ്ങള്‍ പഞ്ചസാര പ്രിയരാണോ. എങ്കില്‍ ഇനി അത്ര സ്‌നേഹം മധുരത്തോട് കാണിക്കേണ്ട. പ്രായാധിക്യം തോന്നിക്കാന്‍ പഞ്ചസാര കാരണമാകും.

10 ദിവസം മുഴുവനുള്ള തിരക്കിട്ട ജോലികള്‍ നിങ്ങളുടെ ശരീരത്തെ മാത്രമല്ല സ്‌കിന്നിനെയും ക്ഷീണിപ്പിക്കും. നിങ്ങളുടെ പുറമെയുള്ള സ്‌കിന്നുകള്‍ നശിച്ചതായിരിക്കാം. അതിനാല്‍ ആഴ്ചയിലൊരിക്കലോ മറ്റോ ഒരു നല്ല എക്‌സ്‌ഫോളിയേറ്റര്‍ ഉപയോഗിച്ച് ഈ നശിച്ച കോശങ്ങള്‍ മാറ്റുന്നത് നല്ലതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.