1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2011

പൊതുസ്ഥലങ്ങളില്‍ വേണ്ടത്ര സുരക്ഷിതത്വം കിട്ടിയില്ലെങ്കിലും സ്വന്തം വീട്ടില്‍ നമ്മള്‍ സുരക്ഷിതരാണെന്ന് കരുതുന്നവരാണ് നമ്മളെല്ലാം, എന്നാല്‍ ഇതില്‍ എത്രത്തോളം വാസ്തവമുണ്ടെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? സ്വന്തം വീട്ടില്‍ വെച്ച് ആക്രമിക്കപ്പെടുന്നവരുടെയും കവര്‍ച്ച ചെയ്യപ്പെടുന്നവരുടെയും വാര്‍ത്ത കേള്‍ക്കാത്ത ഏതെങ്കിലും ഒരു ദിവസം കഴിഞ്ഞ കാലങ്ങളില്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോ? കേരളത്തിലെ പീഡനം പോലെ തന്നെയാണ് ബ്രിട്ടനിലെ ഭവനഭേദന നിരക്കുകളും, ഏതാണ്ട് 14 ശതമാനത്തിന്റെ വര്‍ദ്ധനയാണ് സമീപകാലത്ത് ഭവനഭേദന നിരക്കില്‍ ഇംഗ്ലണ്ട് ,വെയില്‍സ് എന്നിവിടങ്ങളില്‍ ഉണ്ടായിരിക്കുന്നത്, ഇതിനേക്കാള്‍ ഞെട്ടിക്കുന്ന മറ്റൊരു കണക്ക് ഇവിടെ ഓരോ 30 മിനിറ്റിലും ഒരാള്‍ വീതം സ്വന്തം വീട്ടില്‍ ആക്രമിക്കപ്പെടുന്നുണ്ട് എന്നതാണ്. ഇന്നലെ നാഷണല്‍ പേര്‍സനല്‍ സേഫ്റ്റി ഡേ എന്ന പേരില്‍ ഒരു ദിവസം ആചരിച്ചുവെങ്കിലും നമ്മുടെയും നമ്മുടെ വീടിന്റെയും സുരക്ഷ നമ്മുടെ കയ്യില്‍ തന്നെയാണ്, അതിനായി ചില ചെറിയ ചെറിയ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതി, അതെന്തോക്കെയാണെന്ന് നോക്കാം..

അപരിചിതരെ അകറ്റി നിര്‍ത്തുക
എല്ലാവര്‍ക്കുമറിയാം വീട്ടിലേക്കു കയറി വരുന്ന അപരിചിതരെ അകറ്റി നിര്‍ത്തേണ്ടത് നമ്മുടെ സുരക്ഷയ്ക്ക് നല്ലതാണെന്ന്, എന്നാല്‍ ഭാരതീയ സംസ്കാരം ഉള്ളില്‍ പേറുന്ന നമ്മള്‍ ആതിഥ്യമര്യാദ കാട്ടാതിരിക്കുന്നതെങ്ങനെയാണല്ലേ? എന്നാല്‍ ഈ പ്രവണത മാറ്റുന്നതാണ് നമുക്ക് നല്ലത്, ഒരാള്‍ വാതിലില്‍ മുട്ടുകയാനെങ്കില്‍ അയാള്‍ ആരെന്നു തിരിച്ചറിയാതെ വാതില്‍ തുറക്കുകയോ അയാളുടെ വിളിക്ക് മറുപടി ചെയ്യുകയോ അരുത്, വാതില്‍ തുറക്കാതെ തന്നെ ജനാലിലൂടെയോ മറ്റോ ആരാണ് വന്നതെന്ന് നോക്കുക. ഡോര്‍ ചെയിന്‍ ഫിറ്റു ചെയ്യുന്നത് കൂടുതല്‍ നന്നായിരിക്കും. അപരിചിതരുടെ ഐഡി ആവശ്യപ്പെട്ട ശേഷം മാത്രം ആളെ തിരിച്ചറിഞ്ഞു അകത്തേക്ക് ക്ഷണിക്കുക, അതേസമയം അതിഥിയെ തനിച്ചാക്കി മറ്റൊരു മുറിയിലേക്ക് നിങ്ങള്‍ പോകാതിരിക്കുക, ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പുറകു വശത്തെ വാതില്‍ അടചിട്ടിരിക്കുയാനെന്നു ഉറപ്പു വരുത്തി മാത്രമേ അപരിചിതരെ മുന്‍ വാതിലിലൂടെ അകത്തേക്ക് വിളിക്കാവു, കള്ളന്മാര്‍ മിക്കവാറും സംഘങ്ങളായിട്ടാണ് വരുന്നത്.

വാതിലും ജനാലകളും അടച്ചിടുക
വാതിലുകള്‍ക്കും ജനാലകള്‍ക്കും ഉപയോഗിക്കുന്ന ലോക്കുകള്‍ ഉറപ്പുള്ളതാണെന്നു ഉറപ്പു വരുത്തുകയും വീട്ടില്‍ നിനും പുറത്ത് പോകുമ്പോള്‍ എല്ലാം തന്നെ വാതിലുകളും ജനാലകളും അടചിട്ടുന്ടെന്നു ഉറപ്പു വരുത്തുക, ഏറ്റവും പ്രധാനം വാതിലിനോടു ചേര്നുള്ള ജനാലകള്‍ അടച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതാണ്. പുറകു വശത്തെ വാതില്‍ നിങ്ങള്‍ വീട്ടില്‍ ആയിരിക്കുമ്പോഴും അടച്ചിടാന്‍ ശ്രദ്ധിക്കുക.

നിങ്ങള്‍ വീട്ടിലില്ലെങ്കിലും വീട്ടിലുണ്ടെന്ന് തോന്നിപ്പിക്കുക
വീട്ടില്‍ ആരുമില്ലെന്ന തോന്നല്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്, നിങ്ങള്‍ ദിവസങ്ങളോളം വീട്ടില്‍ ഉണ്ടാകില്ലയെങ്കില്‍ അയല്‍വാസികളോട് നിങ്ങള്‍ക്ക് വരുന്ന കത്തുകളും പത്രങ്ങളും എടുത്തു വെക്കാനും പാല്‍ നിങ്ങള്‍ ഇല്ലാത്ത ദിവസങ്ങള്‍ കൊണ്ട് വരേണ്ടെന്നു വിതരണക്കാരോടു പറയുകയും ചെയ്യുക. ഓട്ടോമാറ്റിക് ലൈറ്റ് ഓണ്‍/ഓഫ് സിസ്റ്റം വീട്ടില്‍ ഉപയോഗിക്കുന്നത് മോഷണങ്ങള്‍ തടയാന്‍ സഹായിക്കുമെന്ന് മെട്രോപൊളിട്ടന്‍ പോലീസും പറയുന്നു.

വേലികള്‍/ബുഷുകള്‍ വെട്ടിയൊതുക്കുക
വീടിന്റെ പരിസരം കാടു മൂടി കിടക്കുന്നത് ഇല്ലാണ്ടാക്കുക. ബുഷുകള്‍, വേലികള്‍ എന്നിവ വെട്ടിയൊതുക്കുക, ഇതുവഴി കള്ളന്മാര്‍ക്ക് ഒളിച്ചിരിക്കാന്‍ പറ്റിയ ഇടങ്ങളാണ് നിങ്ങള്‍ ഇല്ലാണ്ടാക്കുക.

നടപ്പാതയില്‍ ചരല്‍ക്കല്ലുകള്‍ നിരത്തുക
വീട്ടിലേക്കുള്ള വഴിയിലും മുറ്റത്തും ചരലുകള്‍ വിതറുന്നത് വീട്ടിലേക്കു ആരെങ്കിലും വരികയാണെങ്കില്‍ കാല്‍പ്പെരുമാറ്റം വഴി അറിയാനിത് സഹായിക്കും.

സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി നിരന്തര ബന്ധം പുലര്‍ത്തുക
നിങ്ങള്‍ ഒറ്റക്കാണ് ജീവിക്കുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ വീട്ടില്‍ ആണെങ്കില്‍ ആ വിവരങ്ങള്‍ ആരെയെങ്കിലുമൊക്കെ അറിയിച്ചിരിക്കണം.

സമീപത്തെ തെരുവുകളില്‍ പോലും നിങ്ങള്‍ സുരക്ഷിതാരാണെന്ന് കരുതേണ്ടതില്ല
വീടിന്റെ/ വാഹനത്തിന്റെ താക്കോലും മറ്റും കയ്യില്‍ കറക്കിക്കൊണ്ട് പൊതു സ്ഥലങ്ങളിലൂടെ നടക്കാതിരിക്കുക. സുരക്ഷിതമെന്ന് ഉറപ്പു വരുന്ന സ്ഥലങ്ങളില്‍ മാത്രം പോകുക.

ഒരു പേര്‍സണല്‍ സേഫ്റ്റി അലാറം കയ്യില്‍ കരുതുക
5 പൌണ്ട് വില വരുന്ന ഒരു ഒരു പേര്‍സണല്‍ സേഫ്റ്റി അലാറം വിപണിയില്‍ ലഭ്യമാണ്. ആക്രമിക്കപ്പെടുന്ന നിമിഷം അലാറം അമര്‍ത്തി കൂര്‍ത്ത, വലിയ ശബ്ദം ഉണ്ടാക്കുന്നത് നിങ്ങള്‍ക്ക് ആക്രമിയില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കും.

വിളിച്ചു പറയല്‍ നിര്‍ത്തുക
തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ വിളിച്ചു പറയുന്നത് വലിയ കാര്യമായി കരുതുന്നവരുണ്ട്. എന്നാല്‍ ഇത് അവരുടെ സുരക്ഷയ്ക്ക് നന്ന്നല്ലയെന്നതാണ് വാസ്തവം. പൊതുസ്ഥലങ്ങളില്‍ – ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും- നിങ്ങള്‍ തനിച്ചാണ് താമസിക്കുന്നതെന്നും നിങ്ങള്‍ ഈ ദിവസങ്ങളില്‍ വീട്ടില്‍ ഉണ്ടാകില്ലയെന്ന കാര്യങ്ങളും പരസ്യപ്പെടുതാതിരിക്കുക.

താക്കോലുകള്‍ ഒളിപ്പിച്ചു വെക്കുക
ഇത് നമ്മളെല്ലാം പയറ്റുന്ന ഒരു സൂത്രമാണ്. എന്നാല്‍ എവിടെ ഒളിപ്പിക്കണം എന്നതാണ് ഏറ്റവും പ്രധാനം, യാതൊരു കാരണവശാലും വാതിലിനു സമീപത്തായി താക്കോലുകള്‍ ഒളിപ്പിച്ചു വെക്കരുത്. ലെറ്റര്‍ ബോക്സ് തുടങ്ങിയ സ്ഥലങ്ങളില്‍ വെക്കുകയെ വേണ്ട. അതേസമയം വെച്ച സ്ഥലം മറന്നു പോകുമെന്ന് തോന്നുന്നുവെങ്കില്‍ ഒളിപ്പിച്ചു വെക്കാനും മിനക്കെടെണ്ടതില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.