കഴിഞ്ഞ ദിവസങ്ങളില്‍ യൂട്യൂബില്‍ ചില വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടതും ബ്രിട്ടനിലെ കുടിയേറ്റ ജനങ്ങളെ വര്‍ഗീയ അധിക്ഷേപം നടത്തുന്നതും നമ്മള്‍ കണ്ടു കഴിഞ്ഞു ഇതൊക്കെ കണ്ടു വളരുന്ന നമ്മുടെ കുട്ടികളെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അവരില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്താനും ഇത്തരം സംഭവങ്ങള്‍ ഇടയാക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട എന്നാല്‍ നമ്മുടെ കുട്ടികള്‍ക്ക് ചെറിയ ചെറിയ ചില കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി കൊടുക്കുന്ന പക്ഷം നമ്മുടെ മക്കളെ എല്ലാ മനുഷ്യരെയും ഒരു പോലെ കാണാനും സ്നേഹിക്കാനും പ്രാപ്തരാക്കും. ഇതാ അവര്‍ക്ക് പകരേണ്ട ചില കാര്യങ്ങള്‍..
വ്യത്യാസങ്ങള്‍ അറിയിക്കുക
മൂന്നോ നാലോ വയസാകുമ്പോള്‍ തന്നെ നമ്മുടെ കുട്ടികള്‍ക്ക് ചില സംശയങ്ങള്‍ മനുഷ്യരുടെ നിറങ്ങളിലെ വൈവിധ്യത്തെ പറ്റിയും മറ്റും ഉണ്ടാകുന്നത് സാധാരണയാണ് എന്നാല്‍ പലപ്പോഴും ഇത്തരം സംശയങ്ങള്‍ ചോദിക്കുമ്പോള്‍ രക്ഷിതാക്കള്‍ പരിഭ്രാന്തരാകുകയാണ് പതിവ് എന്നാല്‍ നമ്മള്‍ ചെയ്യേണ്ടത് വളരെ ലളിതമായി മനുഷ്യരിലെ നിറങ്ങളിലെ, സൈസിലെ വ്യത്യാസങ്ങള്‍ അവര്‍ക്ക് പറഞ്ഞു മനസിലാക്കുക, പുറത്ത് വ്യത്യസ്തത ഉണ്ടെങ്കിലും അകത്തു എല്ലാ മനുഷ്യരും ഒന്നാണെന്നും പറഞ്ഞു മനസിലാക്കുക.
നിങ്ങളുടെ സ്വഭാവം
മുതിര്‍ന്നവരെ കണ്ടാണ് കുട്ടികള്‍ പഠിക്കുന്നതെന്നൊരു ചൊല്ലുണ്ട് ഇക്കാര്യത്തില്‍ അത് ശെരിയാണ്. മറ്റുള്ളവര്‍ പറയുന്ന വര്‍ഗീയ തമാശകള്‍ കേട്ട് നിങ്ങള്‍ ചിരിക്കാറുണ്ടോ? മറ്റുള്ളവരെ പരിഹസിക്കാരുണ്ടോ? ഇതൊക്കെ കണ്ടാണ് മക്കള്‍ വളരുന്നതെന്ന് ഓര്‍ക്കുക. അതുകൊണ്ട് ആദ്യം നിങ്ങളുടെ ഇത്തരം സ്വാഭാവം മാറ്റുക.
അതേപറ്റി സംസാരിക്കൂ..
ചിലപ്പോള്‍ പലയിടങ്ങളിലും നമ്മള്‍ വായിക്കും പെണ്‍കുട്ടികള്‍ ഫുട്ബോള്‍ കളിയില്‍ പിന്നില്‍, ഏഷ്യന്‍ കുട്ടികള്‍ കണക്കു പഠിക്കുന്നതില്‍ മുന്‍പില്‍ എന്നൊക്കെ, അതേസമയം സിനിമകളിലും മറ്റും വില്ലന്‍ കഥാപാത്രങ്ങള്‍ ആയി കറുത്ത വര്‍ഗക്കാരെയും മറ്റും പലപ്പോഴും കാണുന്നതും മറ്റും കുട്ടികളില്‍ സംശയങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുണ്ട്. ഇത് നമ്മള്‍ വേണം പറഞ്ഞു മനസിലാക്കാന്‍ അതിനാല്‍ വാസ്ഥവം കുട്ടികളെ പറഞ്ഞു മനസിലാക്കുക.
പൂര്‍വികരെ പറ്റി പറയുന്നത്..
നിങ്ങളുടെ തന്നെ കുടുംബത്തിന്റെ വംശത്തെ പറ്റി പറഞ്ഞു വംശീയമായ അറിവുകള്‍ കുട്ടികള്‍ക്ക് പകരുക. അവരില്‍ ആത്മവിശ്വാസം വളര്‍ത്തുക, തന്നെ വംശീയമായി അധിക്ഷേപിക്കുന്നവരെ തരണം ചെയ്യാനുള്ള പ്രാപ്തി അവര്‍ക്കുണ്ടാകട്ടെ.
അനുകരിക്കാതിരിക്കാന്‍ പറയുക
കുട്ടികള്‍ക്കിടയില്‍ മറ്റുള്ളവരുടെ നിറത്തെയും സൈസിനെയും കുറിച്ചുള്ള ചര്‍ച്ചകള്‍ ഒക്കെയും നടന്നേക്കാം നമ്മുടെ മക്കള്‍ മറ്റു വര്‍ഗീയരെ അനുകരിക്കാന്‍ ശ്രമിക്കുന്നതും സാധാരണം. എന്നാല്‍ അവരെ അവരുടെ വര്‍ഗത്തിന്റെ മഹത്വവും ഗുണവും ഭംഗിയും പറഞ്ഞു മനസിലാക്കുന്ന പക്ഷം ഇത്തരം അനുകരണ പ്രവണതകളില്‍ നിന്നും പിന്തിരിപ്പിക്കാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല