ലണ്ടനിലെ മാഡം തുസ്സാഡ്‌സ് മ്യൂസിയത്തില്‍ അണിനിരത്തിയിരിക്കുന്ന പ്രഗല്‍ഭരുടെയും പ്രശസ്തരുടെയും മെഴുകുപ്രതിമകള്‍ക്ക് കണക്കില്ല. ഒറിജിനലാണെന്ന് തോന്നിയ്ക്കുന്ന പ്രതിമകളാണ് ഇവിടെയുള്ളവയെല്ലാം.മണ്‍മറഞ്ഞുപോയവരും ഇപ്പോഴും സ്വന്തം മേഖലകളില്‍ കഴിവുതെളിയിച്ചുകൊണ്ടിരിക്കുന്നവരും തുടങ്ങി ഒട്ടേറെപ്പേരുടെ പ്രതിമകള്‍ ഇവിടെയുണ്ട്.
ഇന്ത്യയില്‍ നിന്നും പ്രത്യേകിച്ച് ബോളിവുഡില്‍ നിന്നുള്ള പലതാരങ്ങള്‍ക്കും ഇവിടെ മെഴുകുരൂപങ്ങളുണ്ട്. മ്യൂസിയത്തില്‍ വരുന്നവരെല്ലാം തങ്ങളുടെ പ്രിയതാരങ്ങളുടെ പ്രിതമയ്ക്കരികില്‍ നിന്നും അവയെ കെട്ടിപ്പിടിച്ചും ഉമ്മവെച്ചുമെല്ലാം ആനന്ദനിര്‍വൃതി നേടുന്നത് പതിവാണ്. ഇത്തരത്തില്‍ തുസ്സാഡില്‍ ഏറ്റവും കൂടുതല്‍ ചുംബനങ്ങള്‍ കിട്ടിയവരില്‍ ഒരാള്‍ നമ്മുടെ ഹൃത്വിക് റോഷന്‍ ആണത്രേ. ബോളിവുഡിന്റെ ബാദ്ഷ ഷാരൂഖ് ഖാനും ചുംബനങ്ങളുടെ കാര്യത്തില്‍ ഒട്ടും പുറകില്ലെന്നാണ് ഇവിടത്തെ കണക്കുകള്‍ പറയുന്നത്.
മ്യൂസിയത്തിലെത്തുന്ന സന്ദര്‍ശകരില്‍ പ്രതിമകളെ ചുംബിക്കുന്നവരില്‍ 20ശതമാനം പേര്‍ പുരുഷന്മാരും ബാക്കി സ്ത്രീകളുമാണ്. ഇവര്‍ തന്നെ 30വയസ്സിന് താഴെയുള്ളവരാണത്രേ. മുപ്പത്തിയേഴുകാരനായ ഹൃത്വികിന്റെ പ്രതിമ 4മാസമെടുത്ത് 150,000 പൗണ്ട്(ഏതാണ്ട് 1.2കോടി രൂപ)ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്. 2011 ജനുവരിയിലാണ് ഹൃത്വികിന്റെ പ്രതിമ തുസ്സാഡില്‍ അനാച്ഛാദനം ചെയ്തത്. ബോളിവുഡില്‍ നിന്നും അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, കരീന കപൂര്‍, ഐശ്വര്യ റായ് തുടങ്ങിയവരെല്ലാം തുസ്സാഡിലെ മെഴുകുപ്രതിമ ഗാലറിയില്‍ ഇടം നേടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല