സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട് കഴിഞ്ഞ വസ്ത്രത്തിനെ കുറിച്ച് അടുത്തിടെ ട്വീറ്റ് ചെയ്ത് വിവാദത്തിലായതിനു പിന്നാലെ ബോളിവുഡ് താരം ഋത്വിക് റോഷന്‍ വീണ്ടും ട്വിറ്റര്‍ വിവാദത്തില്‍. കഴിഞ്ഞ ദിവസം മണിപ്പൂരിലുണ്ടായ തീവ്രവാദി ആക്രമണത്തെ കുറിച്ച് താരം ട്വീറ്റ് ചെയ്തതാണ് ഇപ്പോള്‍ അദ്ദേഹത്തെ പരിഹസിക്കുന്നതിനായി ട്വിറ്ററാറ്റികള്‍ ഉപയോഗിക്കുന്നത്.
My heartfelt condolences to d families of the 20 jawans killed in a mindless ambush by Manipur tribals. http://t.co/A91V4VnA1G salute.
— Hrithik Roshan (@iHrithik) June 4, 2015
Correction- unidentified Manipur tribal militant groups .. To be more precise.
— Hrithik Roshan (@iHrithik) June 4, 2015
മണിപ്പൂരിലെ തീവ്രവാദി ആക്രമണത്തെ ആദിവാസികളുടെ ആക്രമണം എന്നാണ് ഋതിക് വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ ഋതിക്കിനെ പരിഹസിച്ച് നിരവധി ആളുകള്‍ രംഗത്തെത്തി. പിന്നാലെ തെറ്റ് തിരുത്തി താരം വീണ്ടും ട്വീറ്റ് ചെയ്തു.
മനസാക്ഷിയില്ലാത്ത, ബുദ്ധിശൂന്യമായ മണിപ്പൂരി ആദിവാസികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 20 ജവാന്‍മാരുടെ കുടുംബത്തിന് എന്റെ ആദരാഞ്ജലികള്‍ എന്നായിരുന്നു ഹൃത്വിക്കിന്റെ ആദ്യ ട്വീറ്റ്. തിരിച്ചറിയാന്‍ കഴിയാത്ത മണിപ്പൂരി ആദിവാസി ഗ്രൂപ്പെന്നാണ് പിന്നീട് താരം തിരുത്തിയത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഉള്‍ഫ തീവ്രവാദികള്‍ ഏറ്റെടുത്തിരുന്നു. തീവ്രവാദ സംഘടനയായ ഉള്‍ഫയെ ആദിവാസി ഗ്രൂപ്പെന്ന് പരാമര്‍ശിച്ചതാണ് താരത്തിനെതിരെ വിമര്‍ശനമുയരാന്‍ കാരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല