സ്വന്തം ലേഖകന്‍: ഋത്വിക് റോഷനും കങ്കണ റണാവത്തുമായുള്ള ബന്ധം അങ്ങാടിപ്പാട്ട്, സ്വകാര്യ ഇമെയിലുകള്‍ പുറത്തായി. പ്രമുഖ മാധ്യമമായ ഡി.എന്‍.എ തങ്ങളുടെ വെബ്‌സൈറ്റിലൂടെറ്റാണ് കങ്കണ ഋത്വിക്കിന് അയച്ച ഇമെയിലുകള്‍ പുറത്തുവിട്ടത്. കങ്കണ തന്നെ അപമാനിച്ചുവെന്നും മാനംകെടുത്തിയെന്നുമുള്ള ഋത്വിക്കിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് നടന്നുകൊണ്ടിരിക്കെയാണ് വിവാദങ്ങള്‍ക്ക് എണ്ണയൊഴിച്ച് ഇമെയില്‍ ചോര്‍ന്നത്.
കേസിന്റെ തെളിവുകളായി ഋത്വിക് റോഷന്‍ പൊലീസിന് സമര്‍പ്പിച്ചതാണ് ചോര്‍ന്ന ഇമെയിലുകള്‍. പോലീസ് പറയുന്നത് അനുസരിച്ചാണെങ്കില്‍ ആറു മാസത്തിനിടെ കങ്കണ മൂവായിരത്തിലധികം ഇമെയില്‍ സന്ദേശങ്ങള്‍ ഋത്വികിന് അയച്ചിട്ടുണ്ട്. എന്നാല്‍, ഇതിന് ഒന്നിന് പോലും അദ്ദേഹം തന്റെ ഇമെയില്‍ ഐഡിയില്‍നിന്ന് മറുപടി അയച്ചിട്ടില്ല. ഇക്കാലത്തിനിടെ ഋത്വിക്കിന്റെ ഫോണില്‍നിന്ന് നാലു തവണ മാത്രമാണ് കങ്കണയെ വിളിച്ചിരിക്കുന്നത്. ഈ തെളിവുകളൊക്കെ പരിശോധിച്ച് പൊലീസ് പറയുന്നത് ഈ കേസില്‍ ഋത്വിക് നിരപരാധിയാണെന്നാണ്.
ഋത്വിക്കിന്റെ ഇമെയില്‍ ഐഡിയിലേക്ക് കങ്കണ നഗ്‌നചിത്രങ്ങള്‍ ഉള്‍പ്പെടെ അയച്ചിട്ടുണ്ടെന്നും കങ്കണ ആരോപിക്കുന്നത് പോലെ ഇരുവരും പ്രണയത്തിലായിരുന്നില്ലെന്നും പാരിസില്‍വെച്ച് വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു. ഋത്വിക് പാരിസിലെത്തി വിവാഹാഭ്യര്‍ത്ഥന നടത്തിയെന്ന് കങ്കണ പറയുന്ന സമയത്ത് അദ്ദേഹം പാരിസില്‍ പോയിട്ടില്ലെന്ന് പാസ്‌പോര്‍ട്ട് പരിശോധിച്ച് സ്ഥിരീകരിച്ചെന്നും പൊലീസ് പറയുന്നു.
തന്റെ ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും അതില്‍നിന്ന് സന്ദേശങ്ങള്‍ അയക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി കങ്കണയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഋത്വിക് പൊലീസില്‍ പരാതി നല്‍കുന്നതിന് മുന്‍പായിരുന്നു ഈ സംഭവം. അതുകൊണ്ട് തന്നെ ഇപ്പോള്‍ പ്രചരിക്കുന്ന ഇമെയില്‍ സന്ദേശങ്ങള്‍ വ്യാജമാണെന്നാണ് കങ്കണയുടെ അഭിഭാഷകരുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല