ഇങ്ങനെയൊരു പട്ടം കിട്ടിയില്ലെങ്കിലും അതങ്ങനെയാണ് എന്നു പറയും ഹൃത്വിക് റോഷന്‍റെ ആരാധകര്‍. എന്തായാലും 2011ലെ സെക്സിയസ്റ്റ് ഏഷ്യന്‍ മാനായി ഈസ്റ്റേണ്‍ ഐ വീക്ക്ലി തെരഞ്ഞെടുത്തത് ഹൃത്വികിനെ. കഴിഞ്ഞ വര്‍ഷത്തെ ജേതാവ് രണ്‍ബീര്‍ കപൂറിനെ ആറാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ഹൃത്വികിന്‍റെ കിരീടധാരണം.
മൂന്നാം സ്ഥാനമായിരുന്നു ഹൃത്വികിന് അന്ന്. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലും മറ്റുമായി ലോകമെങ്ങുമുള്ള ആരാധകരുടെ വോട്ടാണ് ഹൃത്വികിന് ലഭിച്ചത്. ഗ്രീക്ക് ഗോഡ് എന്നു വിശേഷണമുള്ള ഹൃത്വികിന് സിന്ദഗി നാ മിലേഗി ദുബാരയിലെ വേഷമാണ് ഗുണമായത്. ലണ്ടനിലെ മാഡം ട്യുസാഡ്സ് മ്യൂസിയത്തില്‍ മെഴുകു പ്രതിമയായതും ഈ വര്‍ഷം.
അഗ്നിപഥിന്‍റെ റീമേക്ക്, ക്രിഷ് 2, റിയാലിറ്റി ഷോ ജഡ്ജ് അങ്ങനെ ഹൃത്വിക് ആകെ തിരക്കിലായിരുന്നു ഈ വര്‍ഷം. ഷാഹിദ് കപൂറാണ് ലിസ്റ്റില്‍ രണ്ടാമതെത്തിയത്. ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളിലെത്തി. ഗ്ലോബല്‍ അപ്പീലുള്ള ഹൃത്വിക് എന്തുകൊണ്ടും വിജയിക്കാന്‍ യോഗ്യനാണ്. ഒരുപാട് വോട്ടുകളുടെ വ്യത്യാസത്തിലാണ് ഹൃത്വികിന്‍റെ വിജയം. ലുക്സ്, ലൈക്കബ്ലിറ്റി, ടാലന്‍റ് എന്നിവയാണ് പ്രധാനമായും കണക്കാക്കിയെന്ന് ഈസ്റ്റേണ്‍ ഐ ഷോബിസ് എഡിറ്റര്‍ അസ്ജദ് നസീര്‍ പറയുന്നു.
ക്രിക്കറ്റര്‍ വിരാട് കോഹ്ലി പതിനെട്ടാം സ്ഥാനത്തെത്തി. അഭിഷേക് ബച്ചന്‍, പ്രതീക് ബബ്ബര്‍, ഫര്‍ഹാന്‍ അക്തര്‍, അലി സഫര്‍, ജോണ്‍ എബ്രഹാം, അക്ഷയ് കുമാര്‍, അര്‍ജുന്‍ രാംപാല്‍, ഇമ്രാന്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും അന്‍പതു പേരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല