എച്ച്എസ്ബിസി ബാങ്ക് ജേര്‍സിയിലെ യുകെ കസ്റ്റമേഴ്‌സിന്റെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്നു. ടാക്‌സ് കോംപ്ലിയന്‍സ് സ്റ്റാന്‍ഡ്‌സ് എന്നറിയപ്പെടുന്ന നികുതി മാനദണ്ഡങ്ങളുമായി ഒത്തുപോകാത്ത അക്കൗണ്ടുകള്‍ റദ്ദാക്കുന്നതിനാണ് എച്ച്എസ്ബിസി ബാങ്ക് ഇപ്പോള്‍ പരിശോധനകള്‍ നടത്തുന്നത്. ജേര്‍സിയില്‍ അക്കൗണ്ടുള്ള യുകെ കസ്റ്റമേഴ്‌സിന്റെയും യുകെ അക്കൗണ്ടുള്ള ജേഴ്‌സി കസ്റ്റമേഴ്‌സിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ എച്ച്എസ്ബിസി റദ്ദാക്കുകയാണ്. ചില കസ്റ്റമേഴ്‌സിനോട് അവരുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനായി എച്ച്എസ്ബിസിയുടെ പ്രാദേശിക ശാഖയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കുന്നതിനും സൂക്ഷിക്കുന്നതിനുമായി എച്ച്എസ്ബിസി ബാങ്കിനെ ഉപയോഗപ്പെടുത്തുന്നില്ലെന്ന് ബാങ്കിന് ഉറപ്പുവരുത്തുന്നതിനാണ് ഇത്തരത്തിലൊരു പിരശോധന നടത്തുന്നതെന്ന് ബാങ്ക് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
ജേര്‍സിയില്‍ അക്കൗണ്ടുള്ള യുകെ കസ്റ്റമേഴ്‌സില്‍ 170 ആളുകള്‍ നികുതി വെട്ടിപ്പു നടത്തിയിട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് അനധികൃതമായി തുടങ്ങിയിരിക്കുന്ന അക്കൗണ്ടുകള്‍ റദ്ദാക്കാന്‍ ബാങ്കിന്റെ ഭാഗത്തുനിന്ന് നീക്കങ്ങള്‍ നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല