സ്വന്തം ലേഖകന്‍: ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിംഗിലേക്ക് മാറി, ആയിരത്തിലേറെ ബ്രാഞ്ചുകള്‍ പൂട്ടാന്‍ എച്ച്എസ്ബിസി. ബ്രിട്ടനിലെ പ്രമുഖ ബാങ്കിംങ് ഗ്രൂപ്പായ എച്ച്എസ്ബിസി ബ്രിട്ടനിലെ നാലിലൊന്ന് ശാഖകളും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അടച്ചുപൂട്ടിയിരുന്നു. 2015 ജനുവരി മുതല്‍ രാജ്യത്തൊട്ടാകെ 321 ശാഖകളാണ് ബാങ്ക് അടച്ചുപൂട്ടിയത്.
ഉപഭോക്താക്കള്‍ കൂടുതലായും ഓണ്‍ലൈന്‍ ബാങ്കിങ്ങും മൊബൈല്‍ ബാങ്കിങ്ങും നടത്തുന്നതുകൊണ്ടാണ് ശാഖകള്‍ പൂട്ടുന്നതെന്നാണ് ബാങ്കിന്റെ വിശദീകരണം. ബാങ്കിന്റെ ഉപഭോക്താക്കളില്‍ 56 ശതമാനവും ഇടപാടുകള്‍ നടത്താന്‍ ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ ബാങ്കിങ്ങിനെയാണ്. 20 മില്യന്‍ ഉപഭോക്താക്കള്‍ മാത്രമാണ് ശാഖകളെ ആശ്രയിച്ച് ഇടപാടുകള്‍ നടത്തുന്നത്.
93 ശതമാനം ആളുകളും ബാങ്കുമായി ബന്ധപ്പെടുന്നത് ടെലിഫോണിലൂടെയും സ്മാര്‍ട്ട് ഫോണുകളിലൂടെയും ഇന്റര്‍നെറ്റിലൂടെയുമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 97 ശതമാനം പേരും പണം പിന്‍വലിക്കാന്‍ ഉപയോഗിക്കുന്നത് എടിഎമ്മുകളാണ്. ഉപഭോക്താക്കളില്‍ വന്ന ഈ മാറ്റങ്ങള്‍ നിരവധി ശാഖകളുടെ പ്രസക്തി ഇല്ലാതാക്കിയതായാണ് ബാങ്ക് അധികൃതരുടെ കണക്കുകൂട്ടല്‍.
ഉപഭോക്താക്കളുടെ ബാങ്കിങ് ആവശ്യങ്ങള്‍ മുടക്കംകൂടാതെ നടക്കുന്നു എന്നുറപ്പുവരുത്തിയശേഷമാണ് ഓരോ ശാഖയും പൂട്ടാന്‍ തീരുമാനിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ലോയിഡ്‌സ് ബാങ്ക് അടക്കമുള്ള ബാങ്കുകളും ഓണ്‍ലൈന്‍, മൊബൈല്‍ പാതയിലേക്ക് ഉപഭോക്താക്കളെ തിരിച്ചുവിട്ട് ശാഖകളുടെ എണ്ണം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല