1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2011



കുര്യന്‍ ബിജു പുതുപ്പറമ്പില്‍

യു.കെ.കെ.സി.എ.യുടെ 43 ാമത് യുണിറ്റായ ഹമ്പര്‍സൈഡ് ക്‌നാനായ കാത്തലിക് അസോസിയേഷന്‍ മെയ് 15 ഞായറാഴ്ച സ്‌കന്തോര്‍പ്പില്‍ പ്രസിഡന്റ് ഐന്‍സ്റ്റീന്‍ വാലയില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ യു.കെ.കെ.സി.എ. വൈസ് പ്രസിഡന്റ് ഷെല്ലി നെടുംതുരുത്തില്‍, ജോയിന്റ് ട്രഷറര്‍ ജോസ് പരപ്പനാട്ട്, മുന്‍ യു.എ.ഇ. ചീഫ് കോര്‍ഡിനേറ്ററും പ്രഥമ മിഡില്‍ ഈസ്റ്റ് ക്‌നാനായ സംഗമത്തിന്റെ ചെയര്‍മാനുമായിരുന്ന ഏബ്രഹാം നടുവത്തറ എന്നിവര്‍ പങ്കെടുത്തു. അന്‍പതോളം പേര്‍ പങ്കെടുത്ത ഈ യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് കുര്യന്‍ ബിജു അധ്യക്ഷനായിരുന്നു. ജോയിന്റെ് ട്രഷറര്‍ ജോസ് പരപ്പനാട്ട് കൊണ്ടുവന്ന യു.കെ.കെ.സി.എ. നിയമാവലി പ്രസിഡന്റ് ഐന്‍സ്റ്റീന്‍ വാലയില്‍ യൂണിറ്റ് പ്രസിഡന്റിന് നല്‍കി. വളരെ ചുരുങ്ങിയ സമയംകൊണ്ട് യൂണിറ്റ് അതിര്‍ത്തിയില്‍പ്പെട്ട 22 കുടുംബങ്ങളേയും കോര്‍ത്തിണക്കി മനോഹരമായി ഈ യൂണിറ്റ് ഉദ്ഘാടനം ചെയ്യപ്പെടുവാന്‍ മുന്‍കൈയെടുത്ത ഏബ്രഹാം നടുവത്തറയെ പ്രാസംഗികര്‍ അഭിനന്ദിച്ചു. സെക്രട്ടറി ജിജോ ജോസഫ് സ്വാഗതവും നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ ബിജു ചാക്കോ നന്ദിയും പറഞ്ഞു.

ഏഴ് ഭാരവാഹികളും നാല് ഏരിയാ കോര്‍ഡിനേറ്റേഴ്‌സും ഉള്‍പ്പെടുന്ന ഈ യൂണിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ ഇവരാണ്:
പ്രസിഡന്റ് : കുര്യന്‍ ബിജു പുതുപ്പറമ്പില്‍, വൈസ് പ്രസിഡന്റ് : സിസി ജെറി തൊട്ടിയില്‍, സെക്രട്ടറി : ജിജോ ജോസഫ് മണലേപ്പറമ്പില്‍, ജോയിന്റ് സെക്രട്ടറി : ഷൈന്‍ ഫിലിപ്പ്‌തൈപ്പറമ്പില്‍, ട്രഷറര്‍: സിബി മാത്യൂ പുളിമൂട്ടില്‍, ജോയിന്റ ട്രഷറര്‍: അജിമോന്‍ ചെറിയാന്‍ മഴുവഞ്ചേരില്‍, നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍: ബിജു ചാക്കോ മൂശാരിപറമ്പില്‍ .ഏരിയാ കോര്‍ഡിനേറ്റേഴ്‌സ് : സ്റ്റീഫന്‍ മാത്യു കല്ലടയില്‍, ജോഷി തോമസ് ചെറുകര, ബിനോ സീസര്‍ മുറിപ്പറമ്പില്‍, ജോസ് ജേക്കബ് ചേരിയില്‍ .

പൊതുയോഗത്തിനുശേഷം അംഗങ്ങളുടേയും കൂട്ടികളുടേയും കലാപരിപാടികള്‍ കണ്ണിനും കാതിനും കുളിര്‍മയേകി. സ്‌നേഹവിരുന്നോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ലിങ്കണ്‍ഷയര്‍ കൗണ്ടിയിലും ഹമ്പര്‍സൈഡിലും താമസിക്കുന്ന ക്‌നാനായക്കാര്‍ ഒത്തുകൂടി ക്‌നാനായത്തനിമ നിലനിര്‍ത്തുവാനും സമുദായസ്‌നേഹം പങ്കുവയ്ക്കുവാനുമായി രൂപംകൊടുത്ത ഈ സംഘടന യു.കെ.കെ.സി.എ.യ്ക്കും അതിരൂപതയ്ക്കും ഒരു മുതല്‍ക്കൂട്ടായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.