സ്വന്തം ലേഖകന്‍: ചായക്ക് 80 രൂപ, പഴപൊരിക്ക് 60 രൂപ, പരിപ്പുവടക്ക് 80 രൂപ! നെടുമ്പാശേരി എയര്‍പോര്‍ട്ടിലെ ഹോട്ടലില്‍ പകല്‍ക്കൊള്ളയെന്ന് പരാതി, യാത്രക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. പുതിയ ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന അഞ്ജലി ഹോട്ടലിലാണ് കഴുത്തറപ്പന്‍ ബില്ല് നല്‍കിയത്. മാധ്യമപ്രവര്‍ത്തകനായ അഭിലാഷ് ജി. നായരാണ് നെടുമ്പാശേരി ഹോട്ടല്‍ ബില്ല് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
ചായയ്ക്ക് 80 രൂപയും പഴം പൊരിക്ക് 60 രൂപയും 80 രൂപയുമാണ് ഈ ഹോട്ടലില്‍ ഈടാക്കിയത്. നികുതി ഉള്‍പ്പെടെ ബില്ല് വന്നപ്പോള്‍ ആകെ തുക 318 രൂപ. പോസ്റ്റ് വൈറലായതോടെ നെടുമ്പാശേരി ഹോട്ടലിലെ അന്താരാഷ്ട്ര ടെര്‍മിനലിലെ ഹോട്ടലിലെ കൊള്ള സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ‘കൊച്ചി നെടുമ്പാശ്ശേരിയിലെ പുതിയ ടെര്‍മിനലിലെ ചായയുടെയും പരിപ്പുവടയുടെയും പഴംപൊരിയുടെയും വില കണ്ടോളൂ,’ എന്നും പറഞ്ഞാണ് അഭിലാഷിന്റെ പോസ്റ്റ്.
കഴിഞ്ഞ സെപ്റ്റംബറില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ റെസ്‌റ്റോറന്റിലെ സമാനമായ കൊള്ളയടിക്കെതിരെ നടി അനുശ്രീ പ്രതികരിച്ചിരുന്നു. ബില്ല് സഹിതം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് അനുശ്രീ പ്രതികരിച്ചത്. അന്ന് പഫ്‌സിന് 250 രൂപയും ചായയ്ക്ക് 80 രൂപയുമാണ് അനുശ്രീയില്‍ നിന്നും ഹോട്ടലുകാര്‍ ഈടാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല