സാധാരണക്കാരന് കൂടിയ വിലയുടെ ഭാരം അടിച്ചേല്‍പ്പിക്കുന്ന ഇന്ധന കമ്പനികള്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു രംഗത്തെത്തി.ബ്രട്ടീഷ് ഗ്യാസിന് പുറമേ മറ്റ് ഇന്ധന കമ്പനികള്‍ കൂടി തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യം പ്രഖ്യാപിച്ച് രംഗത്തെത്തി. സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് മേല്‍ വന്‍ വിലവര്‍ദ്ധന ചുമത്തിയശേഷമാണ് തൊഴിലാളികള്‍ക്ക് കനത്ത ആനുകൂല്യങ്ങളുമായി ഗ്യാസ് കമ്പനികള്‍ രംഗത്തെത്തിയത്.
ബ്രട്ടീഷ് ഗ്യാസ് അവരുടെ 34,000 വരുന്ന തൊഴിലാളികള്‍ക്ക് 200 പൗണ്ടിന്റെ ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുമാത്രം ഏതാണ്ട് 7 മില്യണ്‍ പൗണ്ട് ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
ഗ്യാസ് കമ്പനിയായ ഇയോണ്‍ 12,000 വരുന്ന തൊഴിലാളികള്‍ക്ക് 150 പൗണ്ടിന്റെ സൗജന്യമാണ് നല്‍കുന്നത്. 2 മില്യണിന്റെ ചെലവാണ് കമ്പനി കണക്കാക്കുന്നത്.
സ്‌കോട്ടിഷ് സൗത്തേണ്‍ എനര്‍ജി കമ്പനി തൊഴിലാളികള്‍ക്കുളള ബില്ലില്‍ 12 ശതമാനം സൗജന്യമാണ് നല്‍കുന്നത്.
ലണ്ടന്‍ ഒളിമ്പിക്‌സിന്റെ സ്‌പോണ്‍സറായ ഇഡിഎഫ് എനര്‍ജി ആണ് തൊഴിലാളികള്‍ക്ക് ഏറ്റവും കുറവ് ഡിസ്‌കൗണ്ട് നല്‍കുന്നു. 48 പൗണ്ട്.
എന്‍പവര്‍ സ്റ്റാഫിനായി ലോയല്‍റ്റി സ്‌കീം വഴി 100 പൗണ്ടിന്റെ വൗച്ചര്‍ നല്‍കുന്നത്.
എന്നാല്‍ സ്‌പെയിന്‍ കമ്പനിയായ സ്‌കോട്ടിഷ് പവര്‍ മാത്രമാണ് തൊഴിലാളികള്‍ക്ക് യാതൊരു ആനുകൂല്യവും പ്രഖ്യാപിക്കാത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല