1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2023

സ്വന്തം ലേഖകൻ: സൂര്യൻ എല്ലായ്പ്പോഴും ഗവേഷക ലോകത്തെ ആകർഷിച്ചിട്ടുണ്ട്. ഇപ്പോൾ, ഒരു പുതിയ സംഭവവികാസം ശാസ്ത്രജ്ഞരെ അപ്പിക്കുകയാണ്. സൂര്യന്റെ ഉപരിതലത്തിൽ നിന്ന് ഒരുഭാഗം അടർന്ന് പോയതായാണ് ശാസ്ത്ര ലോകത്തിന്റെ കണ്ടെത്തൽ. ഇതോടെ ഉത്തര ധ്രുവത്തിൽ ചുഴലിക്കാറ്റിന് സമാനമായ സാഹചര്യം രൂപപ്പെട്ടെന്ന് റിപ്പോര്‍ട്ടുണ്ട്. എൻ ഡി ടി വി ഉൾപ്പെടയുള്ള ദേശീയ മാധ്യമങ്ങൾ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടു.

അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പ് ആണ് ഈ പ്രതിഭാസം കണ്ടെത്തിയത്. ബഹിരാകാശ ഗവേഷകൻ ഡോ. തമിത സ്കോവ് സ്കോവ് ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

ഇങ്ങനെയൊരു പ്രതിഭാസം എങ്ങനെ സംഭവിച്ചു എന്ന് തിരയുകയാണ് ശാസ്ത്രലോകം. സൂര്യന്റെ ഉപരിതലത്തിൽ നിന്ന് പുറത്തേക്ക് വ്യാപിച്ച് കിടക്കുന്ന ഭാഗമാണ് വേർപെട്ടത് എന്നാണ് നാസയുടെ കണ്ടെത്തൽ. മുൻപും ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാസ പറയുന്നു.

ശാസ്ത്രലോകത്തെ ആശയക്കുഴപ്പത്തിലാക്കുന്ന വിവരമാണ് പുറത്തുവരുന്നത്. സൂര്യനിൽ നിന്ന് അടർന്ന് വീണ ഭാഗം ഉത്തര ധ്രുവത്തെ പ്രദക്ഷിണം ചെയ്യാൻ എട്ട് മണിക്കൂർ വരെയാണ് എടുക്കുന്നത്. ഇതിലൂടെ ചുഴലിക്കാറ്റിന്റെ വേഗത സെക്കന്റിൽ 96 കിലോമീറ്റർ ആണെന്നും ശാസ്ത്രജ്ഞർ പറയുന്നു. സൂര്യൻ തുടർച്ചയായി സൗരജ്വാലകൾ പുറപ്പെടുവിക്കുന്നു. ഇത് ചില സമയങ്ങളിൽ ഭൂമിയിലെ വാർത്താ വിതരണത്തെ ബാധിക്കാറുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.