വീണ്ടും വ്യത്യസ്ഥതയുമായി ഹേവാര്‍ഡ്‌സ് ഹീത്ത് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര പരിപാടികള്‍ ഗംഭീരമായി ആഘോഷിച്ചു. പ്രസിഡണ്ടും മറ്റ് കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് പരിപാടി ഉല്‍ഘാടനം ചെയ്തു. സെക്രട്ടറി ബിനോയ് തോമസ് സ്വാഗതവും വൈസ് പ്രസിഡണ്ട് ഷോണ്‍ ചെറിയാന്‍ ക്രിസ്തുമസ് സന്ദേശവും നല്‍കി.
കുട്ടികള്‍ അവതരിപിച്ച വിവിധ കലാപരിപാടികള്‍ക്ക് ശേഷം ഗ്രേസ് ഓര്‍ക്കസ്ട്രയുടെ ഗാനമേളയും ഉണ്ടായിരുന്നു. അസോസിയേഷന്‍ അംഗങ്ങളായ കാഞ്ഞിരപ്പള്ളി കറിയാച്ചനും കോട്ടയം കുഞ്ഞച്ചനും നേതൃത്വം നല്‍കിയ നാടന്‍ തട്ടുകട അക്ഷരാര്‍ത്ഥത്തില്‍ അംഗങ്ങളെ രുചിയുടെ മായാലോകത്ത് എത്തിച്ചു.
തുടര്‍ന്നു അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് ലിജു ചാക്കോ എല്ലാവര്ക്കും നന്ദി അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. രാത്രി പത്ത് മണിയോട് കൂടി പരിപാടികള്‍ സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല