മതത്തിന്റെ വേലികെട്ടുകള്‍ പ്രവാസി സമൂഹത്തെ വിഭജിക്കാതിരിക്കുവാന്‍, ഗാന്ധിജി അനുസ്മരണത്തോട് അനുബന്ധിച്ച് കാനഡയിലെ ബ്രംപ്ടന്‍ മലയാളീ സമാജം സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ സ്‌നേഹചങ്ങലയില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവര്‍ കണ്ണികളായികുട്ടികളും സ്ത്രീകളും അടക്കം നിരവധി ആളുകള്‍ അണിചേര്‍ന്ന ഈ മനുഷ്യചങ്ങല പ്രവാസി സമൂഹത്തില്‍ ഐക്യതിന്റെ കാഹളം മുഴക്കി.കേരളാ ക്രിസ്ത്യന്‍ എക്യുമിനികല്‍ പ്രസിഡണ്ട് ഫാ മാക്‌സിന്‍ ജോണ്‍ , ഗുരുവായൂര്‍അപ്പന്‍ ക്ഷേത്രം മുഖ്യതന്ത്രി ബ്രഹ്മശ്രീ ദിവാകരന്‍ നമ്പൂതിരിപ്പാട്, ശ്രീ സജീബ് കോയ തുടങ്ങിയവര്‍ ഈ സ്‌നേഹചങ്ങലയില്‍ ആദ്യ കണ്ണികളായി . ഗാന്ധി അനുസ്മരനതോട് അനുബന്ധിച്ച് പുഷ്പാര്‍ച്ചനയും മത സൌഹാര്‍ദ്ദ സമ്മേളനവും നടത്തപ്പെട്ടു
റിപബ്ലിക്ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ സമാജം പ്രസിഡണ്ട് ശ്രീ കുര്യന്‍ പ്രക്കാനം പതാക ഉയര്‍ത്തി. ശ്രീ ജോണ്‍ ഇളമത ആശംസാപ്രസംഗം നടത്തി . തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ബ്രഹ്മ ശ്രീ ദിവാകരന്‍ നമ്പൂതിരി കിഡ്‌സ് ഫെസ്റ്റ് ഔപചാരികമായി ഉത്ഘാടനം ചെയ്തു. സമാജം ഹെല്‍പിംഗ് ഹാന്‍ഡ് പദ്ധതിയില്‍ നിന്ന് ഇരുപത്തി അയ്യായിരം രൂപ ഒരു നിര്‍ധന രോഗിക്ക് ശ്രീ മനോജ് കരത ഫ മക്ഷ്‌കിന് ജോണിന് നല്‍കി നിര്‍വഹിച്ചു. സമാജം സെക്രട്ടറി ശ്രീ ഗോപകുമാര്‍ നയര്‍ സ്വാഗതവും ട്രഷറര്‍ ശ്രീ തോമസ് വര്‍ഗീസ് നന്ദിയും രേഖപ്പെടുത്തി. രോഷ്‌നി അമ്പാട്ട് , രാജശ്രീ ശ്രീകുമാര്‍, സെന്‍ വര്‍ഗീസ്,ഗിരീഷ്‌കുമാര്‍,മത്തായി മാത്തുള്ള,ജോസഫ് പുന്നശേരി, വാസുദേവ് മാധവന്‍, സജി നിലമ്പൂര്‍, ബിജോയ് ജോസഫ് ,ജയപാല്‍ കൂട്ടത്തില്‍, ജോസ് വര്‍ഗിസ്, ഷിബു ഡാനിയേല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേത്രത്വം നല്‍കി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല