സ്വന്തം ലേഖകന്‍: മനുഷ്യ വിസര്‍ജം ഭക്ഷണമാക്കാന്‍ ഒരുങ്ങി യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ. ദീര്‍ഘദൂര ബഹിരാകാശ സഞ്ചാരികള്‍ക്കായാണ് ഈ സാങ്കേതികവിദ്യ നാസ വികസിപ്പിക്കുന്നത്. മാസങ്ങളോളം ബഹിരാകാശത്ത് താമസിക്കേണ്ടിവരുന്ന സഞ്ചാരികള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് ഏറ്റവും പ്രായോഗികമായ വഴി ഇതാണെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.
രണ്ടുലക്ഷം ഡോളറിലേറെ ചെലവഴിച്ചാണ് നാസ ഒരുവര്‍ഷംകൊണ്ട് ഈ പദ്ധതി തയ്യാറാക്കുന്നത്. വരുംകാലങ്ങളില്‍ ബഹിരാകാശ യാത്രികരുടെ എണ്ണം വര്‍ദ്ധിക്കും. നാസ വഴി ബഹിരാകാശ യാത്രയ്ക്കായി നിരവധിപ്പേര്‍ ഇപ്പോള്‍ത്തന്നെ ബുക്ക് ചെയ്തിട്ടുണ്ട്. മാസങ്ങളോളം ബഹിരാകാശത്ത് തങ്ങേണ്ടിവരുന്ന ഇവര്‍ക്ക് സ്ഥിരമായി ഭക്ഷണം ഏര്‍പ്പെടുത്തുകയെന്നത് വെല്ലുവിളിയാണ്. അതുകൊണ്ടാണ് മനുഷ്യവിസര്‍ജം തന്നെ ഭക്ഷണമായി പുനരാവിഷ്‌ക്കരിക്കാന്‍ നാസ തയ്യാറായിരിക്കുന്നത്.
ഇതിനായി സൗത്ത് കരോലിനയിലെ ക്ലെംസണ്‍ സര്‍വ്വകലാശാലയിലെ ബയോടെക്‌നോളജി വിഭാഗത്തെയാണ് നാസ ചുമതലപ്പെടുത്തിയിരിക്കുന്നത്. സിന്തറ്റിക് ബയോളജി ഫോര്‍ റീസൈക്ലിങ് ഹ്യൂമണ്‍ വേസ്റ്റ് ഇന്റു ഫുഡ്, ന്യൂട്രാസ്യൂട്ടിക്കല്‍സ് ആന്‍ഡ് മെറ്റീരിയല്‍സ് എന്ന പേരിലാണ് ഗവേഷണം നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല