സ്വന്തം ലേഖകന്‍: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മറവില്‍ മനുഷ്യക്കടത്ത്; ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ഓസ്‌ട്രേലിയയില്‍ റിമാന്‍ഡില്‍. ഹരിയാന സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ രാകേഷ് കുമാര്‍ ശര്‍മ(46)യെയാണ് ബ്രിസ്‌ബേന്‍ മജിസ്‌ട്രേറ്റ് കോടതി ആറാഴ്ചത്തേക്കുകൂടി റിമാന്‍ഡ് ചെയ്തത്.
കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ ശര്‍മയെയും ഒപ്പമുണ്ടായിരുന്ന എട്ട് ഇന്ത്യക്കാരെയും ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ പോലീസ് മാര്‍ച്ചില്‍ ബ്രിസ്‌ബേന്‍ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ശര്‍മയ്‌ക്കൊപ്പമുണ്ടായിരുന്നവരും മാധ്യമപ്രവര്‍ത്തകരാണെന്നാണ് അവകാശപ്പെട്ടത്.
ശര്‍മ ഔദ്യോഗിക അംഗീകാരമുള്ള മാധ്യമപ്രവര്‍ത്തകനാണെങ്കിലും ഒപ്പമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ഔദ്യോഗിക അംഗീകാരം ഇല്ലാത്തതാണ് ഇവരെ പിടികൂടാന്‍ കാരണം.കസ്റ്റഡിയിലായ മറ്റ് എട്ടു പേരും 20നും 37നും ഇടയില്‍ പ്രായമുള്ളവരാണ്. അംഗീകൃത മാധ്യമപ്രതിനിധികളാണ് തങ്ങളെന്ന് അവകാശപ്പെട്ട ഇവരുടെ പക്കല്‍ താത്കാലിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിസയാണുണ്ടായിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല