വ്യാജ വിവാഹത്തിലൂടെ മറ്റൊരു രാജ്യത്തേക്ക് അനധികൃതമായി കുടിയേറുന്നത് ഇന്നത്തെ കാലത്ത് പുതുമയുള്ള ഒരു കാര്യമൊന്നുമല്ല. പക്ഷെ വ്യാജ വിവാഹം തൊഴിലായി സ്വീകരിച്ചു പണം സമ്പാദിക്കുകയാണ് ഇപ്പോള്‍ ചിലര്‍. നൂറുകണക്കിന് പോളിഷ് സ്ത്രീകള്‍ മാത്രം ഇതേ രീതിയില്‍ ജീവിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് കുടിയേറുന്നതിനു കുറച്ചു മൌസ് ക്ളിക്കുകളും ഏതാനും ഇമെയിലുകളും മതിയാകും. ഇതിനായി വെബ്സൈറ്റില്‍ പരസ്യം വരെക്കൊടുക്കുന്നുണ്ട് ചിലര്‍.
1600 പൌണ്ടാണ് ഇതിനായി ചിലര്‍ കൈപറ്റുന്നത്. വ്യാജ വിവാഹത്തിനു ശേഷം നിയമപരമായി വിവാഹ മോചനം നടത്തിയാണ് ഇത്തരക്കാര്‍ ആളുകളെ സ്വന്തമായി ജീവിക്കുവാന്‍ വിടുന്നത്. യൂറോപ്യന്യൂണിയന് പാസ്പോര്‍ട്ട് ഉള്ളവരെ വിവാഹം ചെയ്യുന്നത് വഴി സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ക്ക് കുടിയേറ്റക്കാര്‍ അവകാശികളാകുന്നു. എന്നാല്‍ നൈജീരിയ, പാക്കിസ്ഥാന്, മൊറോക്കോ ഇടങ്ങളിലെ കുടിയേറ്റക്കാരന് യൂറോപ്പിലേക്ക് കുത്തി ഒഴുകിക്കൊണ്ടിരിക്കുന്നത്. ഒരു വധുവിനെ വാങ്ങൂ എന്ന പരസ്യങ്ങളാണ് ഇന്റര്‍നെറ്റില്‍ കിടക്കുന്നത്.
അതിലൂടെ സഞ്ചരിച്ചു കഴിഞ്ഞാല്‍ എങ്ങിനെ വലിയ ചിലവൊന്നുമില്ലാതെ രാജ്യത്തിലേക്ക് കുടിയെരാം എന്നതിന്റെ ചുരുക്കെഴുത്തുമുണ്ട്. അവര്‍ പറയുന്ന ഇ മെയിലില്‍ അവരെ ബന്ധപ്പെടുകയാണെങ്കില്‍ അടുത്ത ആഴ്ച നിങ്ങളുടെ വിവാഹം നടത്തുന്നതിന് അവര്‍ തയാറാകും. ഫ്ലൈറ്റ് ചിലവ് താമസ സൗകര്യം എന്നിവ സ്വയമായി എടുക്കുന്നതിനും ഇവര്‍ മറക്കുന്നില്ല. എണ്ണായിരം പോളിഷ് സ്ലോട്ടി അതായത് വെറും ആയിരത്തി അറുന്നൂറു പൌണ്ടിന് കാര്യങ്ങള്‍ കഴിച്ചു അവിടെ കൂടാം എന്നര്‍ത്ഥം. മുന്‍ വര്ഷത്തിനേക്കാള് 66% അധികമാണ് 2010ലെ വ്യാജ വിവാഹങ്ങള്‍ വഴിയുള്ള അനധികൃത കുടിയേറ്റത്തിന്റെ നിരക്ക്. 934 വ്യാജ വിവാഹങ്ങള്‍ കഴിഞ്ഞ വര്‍ഷം നടന്നിട്ടുണ്ട് എന്ന് കണക്കുകള്‍ സൂചിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല