സ്വന്തം ലേഖകന്‍: ഹംഗറിയിലെ അഭയാര്‍ഥി പുനരിധവാസ ഹിതപരിശോധന അസാധുവായി, യൂറോപ്യന്‍ യൂണിയന്റെ അഭയാര്‍ഥി ക്വോട്ട അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബന്‍ വ്യക്തമാക്കി.
ഇതു സംബന്ധിച്ചു ഞായറാഴ്ച നടന്ന ഹിതപരിശോധന അസാധുവായതിനെത്തുടര്‍ന്ന് ഒര്‍ബന്‍ രാജിവയ്ക്കണമെന്ന് നാഷണലിസ്റ്റ് ജോബിക് പാര്‍ട്ടി ചെയര്‍മാന്‍ ഗാബര്‍ വോണ ആവശ്യപ്പെട്ടു.
ഹിതപരിശോധനയിലെ വോട്ടിംഗ് ശതമാനം 44 ആയിരുന്നു. ഹിതപരിശോധന സാധുവാകണമെങ്കില്‍ വോട്ടിംഗില്‍ 50 ശതമാനം പേര്‍ പങ്കെടുക്കണം. ഹിതപരിശോധന അസാധുവായെന്ന് ഇലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു.
വോട്ടിംഗ് ശതമാനം കുറഞ്ഞത് കാര്യമാക്കേണ്ടതില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ജനഹിതത്തിനെതിരേ ഒന്നും അടിച്ചേല്പിക്കാന്‍ ബ്രസല്‍സിനെ (യൂറോപ്യന്‍ യൂണിയന്‍) അനുവദിക്കില്ലെന്ന് തുറന്നടിച്ചു. വേണ്ടിവന്നാല്‍ ഭരണ ഘടന ഭേദഗതി ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തുര്‍ക്കിക്കും ഗ്രീസിനും മുകളില്‍ അഭയാര്‍ഥികള്‍ ചെലത്തുന്ന ഭാരം കുറക്കാനാണ് മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ അഭയാര്‍ഥികളെ ഏറ്റെടുക്കാന്‍ ധാരണയായത്. എന്നാല്‍ ഹംഗറി പിന്മാറാന്‍ തീരുമാനിച്ചതോടെ മറ്റു രാജ്യങ്ങളും ആ വഴി പിന്തുടരുമോ എന്ന ആശങ്കയിലാണ് യൂറോപ്യന്‍ യൂണിയന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല