സ്വന്തം ലേഖകന്‍: യൂറോപ്പില്‍ ജനന നിരക്ക് കുത്തനെ താഴോട്ട്; നാലില്‍ക്കൂടുതല്‍ കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്ക് ആജീവനാന്ത നികുതിയിളവ് പ്രഖ്യാപിച്ച് ഹംഗറി. ഹംഗറിയില്‍ നാലില്‍ക്കൂടുതല്‍ കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്കിനി ആദായ നികുതി അടയ്‌ക്കേണ്ട. രാജ്യത്തിന്റെ ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍ ഈ പ്രഖ്യാപനം നടത്തിയത്.
വായ്!പാ ഇളവുകള്‍, മൂന്നിലധികം കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് കാര്‍ വാങ്ങാന്‍ സഹായം, കിന്റര്‍ഗാര്‍ട്ടനിലെയും ഡേ കെയറുകളിലെയും ചെലവുകള്‍ക്കായുള്ള ഫണ്ട് തുടങ്ങി മറ്റ് ആനുകൂല്യങ്ങളും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്പിലാകമാനം കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വലിയ കുറവാണുള്ളത്. കൂടുതല്‍ കുഞ്ഞുങ്ങള്‍ വേണമെന്ന് കുടുംബങ്ങള്‍ തീരുമാനമെടുക്കണം.
ഹംഗറി, പോളണ്ട്, റൊമേനിയ, ബള്‍ഗേറിയ എന്നിവിടങ്ങളില്‍ നിന്ന് വലിയതോതില്‍ ആളുകള്‍ പശ്ചിമ യൂറോപ്പിലേക്ക് കുടിയേറുകയാണ്. ഇതും കുറഞ്ഞ ജനനനിരക്കും കൂടിച്ചേരുന്നതോടെ ഈ രാജ്യങ്ങളിലെ ജനസംഖ്യ ക്രമാതീതമായി കുറഞ്ഞുവരികയാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ഒര്‍ബാന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല