സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരെ സഹായിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ ഹംഗറി; ഇയു രാജ്യങ്ങള്‍ കുടിയേറ്റ വിരുദ്ധ നിയമങ്ങള്‍ കര്‍ശനമാക്കുന്നു. അനധികൃത കുടിയേറ്റക്കാരെ സാന്പത്തികമായോ അല്ലാതെയോ സഹായിക്കുന്ന സര്‍ക്കാരിതര സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ശിക്ഷ നല്‍കുന്നതിനു വ്യവസ്ഥ ചെയ്യുന്ന കരടുബില്‍ ഹംഗറി തയാറാക്കി.
സ്റ്റോപ് സോറോസ് ബില്‍ എന്നു വിളിക്കുന്ന ബില്‍ നിയമമായാല്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നതും നിയമസഹായം നല്‍കുന്നതു ശിക്ഷാര്‍ഹമാകും. യൂറോപ്പിലേക്കുള്ള മുസ്‌ലിം അഭയാര്‍ഥികള്‍ക്കു സഹായം നല്‍കുന്ന യുഎസ് ജീവകാരുണ്യ പ്രവര്‍ത്തകന്‍ ജോര്‍ജ് സോറോസിനോടുള്ള എതിര്‍പ്പു വ്യക്തമാക്കുന്നതിനാണ് ബില്ലിനു സ്റ്റോപ്പ് സോറോസ് ബില്‍ എന്നു പേരിട്ടിരിക്കുന്നത്.
സോറോസ് ജനിച്ചത് ഹംഗറിയിലാണ്. യൂറോപ്യന്‍ യൂണിയന്റെ മൗലിക മൂല്യങ്ങളെ ചോദ്യം ചെയ്യുകയാണ് ഹംഗറിയിലെ ദേശീയവാദി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനെന്ന് സോറോസ് പാരീസില്‍ ഒരു യോഗത്തില്‍ പ്രതികരിച്ചു. ഇയു രാജ്യങ്ങള്‍ കുടിയേറ്റ വിരുദ്ധ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ തെളിവായാണ് നിരീക്ഷകര്‍ ഹംഗറിയുടെ നീക്കത്തെ വിലയിരുത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല