സൌജന്യഭക്ഷണം ആവശ്യപ്പെടുന്ന സാധാരണക്കാരുടെ എണ്ണത്തില്‍ ബ്രിട്ടനില്‍ ക്രമാതീതമായ വര്‍ദ്ധനവ്. ഇവരുടെ എണ്ണം 29000 എന്നതല്‍ നിന്ന് 35000-ലേക്കാണ് കുതച്ചുയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഫെയര്‍ ഷെയര്‍ സാമൂഹ്യ സംഘടനകള്‍ വഴി വതരണം ചെയ്തതിനെക്കാള്‍ 20 ശതമാനത്തോളം വര്‍ദ്ധനവ്. സാധാരണ.#ാ. സൌജന്യ ഭക്ഷണം ആവശ്യപ്പെടാറുള്ളത് വീടല്ലാത്തവര്‍ ആണെങ്കല്‍ ഇപ്പോള്‍ ജോലി നഷ്ടമായവരും കുടുംബങ്ങളും വരെയാണ്.
ജോലി നഷ്ടമായവരും ബിസിസ്സില്‍ തകര്‍ച്ച നേരിട്ടവരും ഇപ്പോള്‍ ഭക്ഷണത്തിനായി അലയുകയാണ്. ഇവരെ ദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതെങ്ങനെയെന്ന് ഫുഡ് ബാങ്ക് നെറ്റ്വര്‍ക്കിന്റെ മാനേജരായ ജെറമി റൌണ്‍ പറയുന്നു. എന്നിട്ടും ഈ വികസിത രാജ്യം ഈ പ്രതിസന്ധി മറിക്കടക്കുവാന്‍ യാതൊന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫെയര്‍ ഷെയര്‍ വിതരണം ചെയ്യുന്നതില്‍ ഒരു ഭാഗം വില്‍ക്കാന്‍ കഴിയാത്തതുകൊണ്ടോ, പാക്കിങ്ങിലെ അപാകത കൊണ്ടോ ഉപേക്ഷിക്കേണ്ടതായി വരുന്നു. ഇങ്ങനെ രാജ്യത്താകമാനം മൂന്ന് മില്ല്യണ്‍ ഭക്ഷ്യസാധനങ്ങളാണ് ഓരോ വര്‍ഷവും വലിച്ചെറിയപ്പെ ടുന്നത്. മുന്നിലൊന്ന് സഹായസംഘടനകളും ഗവണ്‍മെന്റ് സഹായം കൊണ്ടാണ് പ്രവര്‍ത്തിച്ചുപോരുന്നത്. ഇതില്‍ 65ശതമാനവും ഇപ്പോള്‍ സാഹായം വെട്ടിക്കുറച്ചതിന്റെ പേരില്‍ വിഷമിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല