ലണ്ടന്‍: ബ്രിട്ടനിലെ മിക്ക കുട്ടികളും സ്‌ക്കൂളിലെത്തുന്നത് വിശക്കുന്ന വയറുമായിട്ടായതിനാല്‍ അവര്‍ക്ക് പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന് ടീച്ചര്‍മാര്‍. ദാരിദ്ര്യം കാരണം പല കുട്ടികളും ആഹാരം കഴിക്കാതെയും വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കാതെയുമാണ് സ്‌ക്കൂളിലെത്തുന്നത്. അതിനാല്‍ ക്ഷീണിതരായ ഇവര്‍ക്ക് ക്ലാസില്‍ ശ്രദ്ധിക്കാനാവില്ലെന്നും ടീച്ചര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
പൊട്ടിയ ചെരുപ്പിട്ട് കാലിന്റെ മുന്‍ഭാഗത്തിന് മുറിവുപറ്റിയ വെസ്റ്റ് മിഡ്‌ലാന്റിലെ കുട്ടികളുടെ കാര്യം ടീച്ചര്‍മാരുടേയും ലക്ചറര്‍മാരുടേയും അസോസിയേഷന്‍ നിരത്തിയിട്ടുണ്ട്. അമ്മയുടെ കൈയ്യില്‍ പണമില്ലാത്തതിനാല്‍ മൂന്ന് ദിവസമായി ആഹാരംകഴിക്കാത്ത കുട്ടിയുടെ കാര്യവും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
െ്രെപമറി, സെക്കന്ററി, കോളേജ് അധ്യാപകരുള്‍പ്പെടെ 627 ടീച്ചര്‍മാരില്‍ നടത്തിയ സര്‍വ്വേയിലാണ് എ.ടി.എല്ലിന് ഇക്കാര്യം ബോധ്യമായത്. 80% തങ്ങളുടെ കുട്ടികള്‍ ദാരിദ്ര്യത്തിന്റെ പിടിയിലാണെന്ന് സമ്മതിച്ചു.
കുട്ടികള്‍ വളരെ ക്ഷീണിതരായാണ് സ്‌ക്കൂളിലെത്തുന്നതെന്ന് 80% പേര്‍ സമ്മതിച്ചു. കുട്ടികള്‍ വിശപ്പോടെയെത്തുന്നുവെന്ന് 73% പേര്‍ പറഞ്ഞപ്പോള്‍ ദാരിദ്ര്യം കുട്ടികളുടെ ആത്മവിശ്വാസം നശിപ്പിക്കുന്നുണ്ടെന്ന് 71% ടീച്ചര്‍മാര്‍ അഭിപ്രായപ്പെട്ടു.
കുടുംബത്തിലെ ചിലവ് ചുരുക്കലിന്റെ ഏറ്റവും വലിയ ഇരകളാവുന്നത് കുട്ടികളാണെന്ന് സെക്കന്ററി സ്‌ക്കൂള്‍ ടീച്ചറായ ക്രെയ്ഗ് മെകാര്‍ട്ട്‌നെ പറഞ്ഞു. മാനസിക പ്രശ്‌നങ്ങളുള്ള കുട്ടികളുടെ എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ വര്‍ധിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വീട്ടില്‍ ശാന്തമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയാതെ വരുന്നത് കുട്ടികളുടെ പഠനത്തെ ബാധിച്ചിട്ടുണ്ട്. പരസ്പര സഹകരണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമാത്രമേ ഈ സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയൂവെന്നും ടീച്ചര്‍മാര്‍ വ്യക്തമാക്കുന്നു. എ.ടി.എല്ലിന്റെ ഈ റിപ്പോര്‍ട്ട് അടുത്താഴ്ച ലിവര്‍പൂളില്‍ നടക്കുന്ന ആന്വല്‍ കോണ്‍ഫറന്‍സില്‍ ചര്‍ച്ചചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല