1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2012

ജിജി നട്ടാശ്ശേരി

വിശ്വാസികള്‍ പരിശുദ്ധ വലിയ നോമ്പില്‍ കൂടി കടന്നു പോകുന്ന ഈ വേളയില്‍ അനുതാപത്തിന്റെ ശ്രേഷ്ടമായ ദിവസങ്ങളില്‍ ഒന്നിച്ചു കൂടി ദൈവത്തെ സ്തുതിക്കുവാന്‍ ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍ വരെ കേംബ്രിഡ്ജ്ഷെയറിലെ സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ ചര്‍ച്ചില്‍ പ്രാര്‍ഥനാനിര്‍ഭരമായ ശ്രുശ്രൂഷകള്‍ നടത്തപ്പെടുന്നു.

ഈസ്റ്റര്‍ ഞായറാഴ്ച സമാപിക്കുന്ന വിശുദ്ധ വാരത്തിലെ ശ്രുശ്രൂഷക്ള്‍ക്ക് നേതൃത്വം നല്‍കുന്നത് എം.ജി.ഒ.സി.എസ്.എം ജനറല്‍ സെക്രട്ടറി റവ.ഫാ.വര്‍ഗീസ്‌ മീനടം ആണ്. ഈ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ എല്ലാ വിശ്വാസികളെയും ഭാരവാഹികള്‍ ആദരപൂര്‍വം ക്ഷണിച്ചു. പള്ളിയുടെ വിലാസം: സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, കമ്പോണ്‍ ചര്‍ച്ച് സെന്റര്‍, ജീവന്‍സ്‌ ലെയ്ന്‍, ഗ്രേറ്റ് കമ്പോണ്‍, കേംബ്രിഡ്ജ്ഷെയര്‍ CB23 5AP

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.