ഇരുപതുകാരിയായ ഭാര്യയെയും പതിനഞ്ചുമാസം പ്രായമുള്ള മകനെയും വീട്ടിലിട്ട് ചുട്ടെരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവുള്‍പ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റുചെയ്തു. കെന്റിലെ ചത്താമിലാണ് സംഭവം. മെലിസ ക്രൂക്ക് എന്ന അമ്മയും നോവാഹ് എന്ന മകനുമാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ഭര്‍ത്താവും ഇരുപത്തിമൂന്നുകാരനുമായ ഡനൈ മുഹമ്മദി, ഇദ്ദേഹത്തിന്റെ മുപ്പത്തിയേഴുകാരനായ സുഹൃത്ത് എന്നിവരാണ് അറസ്റ്റിലായത്.
ക്രൂക്കിന്റെ അച്ഛന്‍ മാര്‍ക്ക്, അമ്മ അമാന്‍ഡ, സഹോദരന്‍ ബോതാന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. രക്ഷപ്പെടാനായി വീടിന്റെ മുകള്‍ നിലയില്‍ നിന്ന് ചാടിയപ്പോഴാണ് ബോതാന് പരിക്കേറ്റത് എന്നാല്‍ ഗുരുതരമായി പൊള്ളലേറ്റാണ് മാര്‍ക്ക് ചികിത്സയില്‍ കഴിയുന്നത്. അമാന്‍ഡയുടെ പൊള്ളലുകള്‍ ഗുരുതരമല്ല. ക്രൂക്കും മകനും ഡനൈയുമായി പിണങ്ങി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.
ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. വീടിന്റെ മുകള്‍ നിലയില്‍ ക്രൂക്കും മകളും ഉറങ്ങിക്കിടന്നിരുന്ന മുറിയില്‍ നിന്ന് ഇന്നലെ വെളുപ്പിന് രണ്ടരയോടെയാണ് തീ ഉയര്‍ന്നത്. ഇവരെ രക്ഷിക്കാന്‍ മാതാപിതാക്കളും സഹോദരനും നടത്തിയ ശ്രമങ്ങള്‍ക്കിടെയാണ് ഇവര്‍ക്ക് പൊള്ളലേറ്റത്.
ഡനൈയും ക്രൂക്കും തമ്മില്‍ വഴക്കായിരുന്നെന്ന് ഇവര്‍ അറിയിച്ചത് പ്രകാരമാണ് ഡനൈയും സുഹൃത്തും അറസ്റ്റിലായത്.
എന്നാല്‍ ഇവര്‍ക്കെതിരെ തെളിവുകള്‍ ഒന്നുമില്ല. തീപിടുത്തം ഉണ്ടായതെങ്ങനെയെന്നും ഇനിയും കണ്ടെത്താനായിട്ടില്ല. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി കെന്റില്‍ തീപിടിത്തങ്ങള്‍ പതിവായിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല