സ്വന്തം ലേഖകൻ: യു.കെ.യിലുള്ള ഭാര്യയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. കോട്ടയം പനച്ചിക്കാട് സ്വദേശി അനില്‍ ചെറിയാനാണ് ഭാര്യയുടെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യചെയ്തത്. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ വിവരമറിഞ്ഞെത്തിയ പാരാമെഡിക്‌സും തുടര്‍ന്ന് ആശുപത്രി ജീവനക്കാരും അനിലിന്റെ ജീവന്‍ തിരിച്ചു പിടിക്കാന്‍ തീവ്ര ശ്രമം നടത്തിയെങ്കിലും വിഫലമാവുകയായിരുന്നു.
അനിലിന്റെ ഭാര്യ സോണിയ കഴിഞ്ഞദിവസം യു.കെ.യില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് അനിലിനെ വീടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ മരണത്തില്‍ അനില്‍ ഏറെ ദുഃഖിതനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിദ്യാര്‍ഥികളായ ലിയ, ലൂയിസ് എന്നിവരാണ് ദമ്പതിമാരുടെ മക്കള്‍.
മുന്‍ കാലങ്ങളില്‍ യുകെയില്‍ സംസ്‌കാരം നടത്തിയാല്‍ മാനുഷിക പരിഗണനയില്‍ ആശ്രിത വീസയില്‍ ഉള്ളവര്‍ക്ക് തുടര്‍ന്ന് യുകെയില്‍ കഴിയാന്‍ അനുവാദം നല്‍കുന്ന രീതി ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ ഒരു ഉറപ്പ് നല്‍കാന്‍ കടുത്ത കുടിയേറ്റ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ സോളിസിറ്റര്‍ സ്ഥാപനങ്ങളും തയ്യാറാകുന്നില്ല എന്ന സൂചനകള്‍ ഒരു പക്ഷെ അനിലിന്റെ കാതുകളിലും എത്തിയിരിക്കും എന്നാണ് ഇപ്പോള്‍ സംശയിക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല