സ്വന്തം ലേഖകന്‍: പത്തു രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ കരാര്‍ ഒപ്പിട്ട് ഭാര്യമാരെ സമ്പന്നര്‍ക്ക് വാടകക്ക് കൊടുക്കുന്ന ഇന്ത്യന്‍ ഗ്രാമം. മധ്യപ്രദേശില്‍ ശിവപുരി എന്ന ഗ്രാമത്തിലാണ് വിചിത്രമായ ഈ ആചാരം നിലനില്‍ക്കുന്നത്. ഇവിടെ, ഭാര്യമാരെ പണക്കാര്‍ക്ക് വാടകക്ക് കൊടുക്കുന്ന ഭര്‍ത്താക്കന്മാരുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മാസകണക്കിനോ വര്‍ഷകണക്കിനോ ആണ് ഈ വാടക ഏര്‍പ്പാട്. ധാദീച്ച പ്രത എന്നാണ് ഭാര്യമാരെ വാടകക്ക് നല്‍കുന്ന ഈ ആചാരത്തെ നാട്ടുകാര്‍ വിളിക്കുന്നത്. പണക്കാരന്‍ കൊണ്ടുവരുന്ന പത്തിന്റെയോ നൂറിന്റെയോ സ്റ്റാമ്പ് പേപ്പറില്‍ സ്വന്തം ഭര്‍ത്താവ് ഒപ്പുവെക്കുന്നതോടെ കരാര്‍ ഉറച്ചു. പിന്നെ ആ യുവതി പണക്കാരന്റെ കരാര്‍ ഉറപ്പിച്ച വസ്തുവാണ്.
ഒന്നും രണ്ടും വര്‍ഷത്തേക്കാണ് ഇങ്ങനെ ഭര്‍ത്താക്കന്മാര്‍ കാരാര്‍ എഴുതുന്നത്. കാലാവധി തീരുമ്പോള്‍ വീണ്ടും ഒന്നോ രണ്ടോ വര്‍ഷത്തേക്ക് പുതുക്കുന്നതും പതിവാണ്. ഒരു കാരാര്‍ കഴിയുന്നതോടെ ഭര്‍ത്താക്കന്മാര്‍ ഭാര്യയെ അടുത്ത ആള്‍ക്ക് നല്‍കും. മധ്യപ്രദേശില്‍ മാത്രമല്ല, ഗുജറാത്തിലും ഭാര്യമാരെ വാടകയ്ക്ക് കൊടുക്കുന്ന ഏര്‍പ്പാട് നിലവിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല