സംസ്ഥാന കോണ്‍ഗ്രസിലെ യുവതുര്‍ക്കികളില്‍ ഒരാള്‍ക്കൂടി ബാച്ചിലര്‍ വിശേഷണത്തോട് വിട പറയുന്നു. കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ ഹൈബി ഈഡനാണ് വിവാഹത്തിനൊരുങ്ങുന്നത്്. ടി.വി. അവതാരകയായിരുന്ന അന്ന ലിന്റയെ മൂന്നുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഹൈബി മിന്നുകെട്ടുന്നത്.
ഗുരുവായൂര്‍ വാഴപ്പിള്ളി വീട്ടില്‍ ജോസിന്‍േറയും ജാന്‍സിയുടേയും മകളാണ് അന്ന. ജനവരി 26ന് തൃശ്ശൂര്‍ പുത്തന്‍പള്ളിയിലാണ് മനസ്സമ്മതച്ചടങ്ങ്. ജനുവരി 30ന് കലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ വിവാഹം നടക്കും.
നാലു വര്‍ഷം മുമ്പ് ഓരോണക്കാലത്ത് സ്വകാര്യ ചാനലിന് വേണ്ടി അഭിമുഖം നടത്താനെത്തിയപ്പോഴാണ് അന്നയെ ഹൈബി ആദ്യം പരിചയപ്പെടുന്നത്്. അന്ന് ഉടലെടുത്ത സൗഹൃദം പിന്നെ പ്രണയമായി വളരുകയായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ഗുഡ്ബുക്കില്‍ പേരുള്ള ഇരുപത്തിയേഴുകാരനായ ഹൈബി ഈഡന് എന്‍എസ് യു പ്രസിഡന്റ് പദവി കൂടി കയ്യാളുന്നുണ്ട്. മുന്‍ എംപി പരേതനായ ജോര്‍ജ് ഈഡന്‍േറയും പരേതയായ റാണിയുടേയും മകന് കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്.
പാനിപ്പട്ട് എപിഐഐ.ടിയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി സോഫ്റ്റ്വെയര് എന്‍ജിനീയറായി ജോലിനോക്കവേയാണ് അന്ന ടി.വി. അവതാരകയായത്. പിന്നീട് എഫ്.എം.റേഡിയോകളിലും പ്രവര്‍ത്തിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല