സ്വന്തം ലേഖകന്‍: ഹൈദരാബാദില്‍ ഡ്യൂട്ടിയിലുള്ള വനിതാ പൊലീസുകാരിയെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച എസ്‌ഐക്ക് സോഷ്യല്‍ മീഡിയ കൊടുത്ത പണി. ഹൈദരാബാദിലെ ഗാഡ്വാളിലെ എസ്‌ഐയായ ഹസനാണ് മസാജ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വൈറലായതിനെ തുടന്ന് പുലിവാല്‍ പിടിച്ചത്.
കഴിഞ്ഞ ദിവസമാണ് കാക്കി യൂണിഫോം ധരിച്ച ജീവനക്കാരിയെക്കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ഇവ വൈറലാവുകയും ചെയ്തത്. സംഭവം വിവന്ദമായതൊടെ നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധവുമായെത്തി.
ബനിയന്‍ ധരിച്ച് കമിഴ്ന്ന് കിടക്കുന്ന ഹസന്റെ പുറം പോലീസുകാരി തടവികൊടുക്കുന്നതായാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ദൃശ്യങ്ങള്‍ ഒരുപാടു പേര്‍ ഷെയര്‍ ചെയ്യുകയും എല്ലാവരും കാണുകയും ചെയ്തതോടെ നാണംകെട്ട ഹൈദരാബാദ് പോലീസ് അന്വേഷത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല