സ്വന്തം ലേഖകന്‍: യുഎസ് വിസ കിട്ടാന്‍ സഹായിക്കുന്ന പ്രത്യേക പൂജയുമായി ഹൈദരാബാദിലെ ക്ഷേത്രം. പല ആരാധനാലയങ്ങളും പല കാരണങ്ങള്‍ കൊണ്ടാണ് പ്രശസ്തമാകുന്നതും ആരാധകരെ ആകര്‍ഷിക്കുന്നതും. മിക്കവാറും ആരാധനാലയങ്ങള്‍ കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്നും വിവാഹം നടക്കുമെന്നും വാഗ്ദാനങ്ങള്‍ നല്‍കുകയും വഴിപാടുകള്‍ കഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്.
എന്നാല്‍ എന്നാല്‍ യുഎസ് വിസ കിട്ടാന്‍ മാത്രമായി അനുഗ്രഹിക്കുന്ന ക്ഷേത്രം എന്നാതാണ് ഹൈരദാബാദിലെ ചില്ക്കൂര്‍ ബാലാജി ക്ഷേത്രത്തിന്റെ പ്രശസ്തി. വിസ ബാലാജി എന്നാണ് ഈ പ്രതിഷ്ഠ ഇപ്പോള്‍ അറിയപ്പെടുന്നത്.
വിസ ഇന്റര്‍വ്യൂവിനു മുന്‍പാണ് ഇവിടെ വന്ന് പ്രാര്‍ഥിച്ച് വഴിപാടുകള്‍ കഴിക്കേണ്ടത്. വിസ കിട്ടിയാല്‍ ഉദ്ദിഷ്ട കാര്യത്തിന് ഉപകര സ്മരണയായി നൂറ്റിയെട്ട് പ്രാവശ്യം ക്ഷേത്രത്തിനു വലം വക്കുകയും വേണം. വിസാ ദൈവത്തിന്റെ അനുഗ്രഹത്താല്‍ അമേരിക്കയില്‍ പോയി ഡോളര്‍ വാരുന്നവര്‍ നിരവധിയെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.
സംഗതി എന്തായാലും ക്ഷേത്രത്തില്‍ അമേരിക്കന്‍ വിസാ മോഹികളുടെ തിക്കും തിരക്കുമായതോടെ കോളടിച്ചത് ക്ഷേത്രം അധികൃതരും പരിസരത്തുള്ള കച്ചവടക്കാരുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല