സ്വന്തം ലേഖകന്‍: ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥിയുടെ മൃതദേഹം പോലീസ് രഹസ്യമായി സംസ്‌കരിച്ചു. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മൃതദേഹം ബന്ധുക്കള്‍ക്കോ സുഹൃത്തുകള്‍ക്കോ കാണിക്കാതെ ദഹിപ്പിച്ചതായി ആരോപണം. രോഹിത്തിന്റെ ജന്മദേശമായ ഉപ്പലയില്‍ ശവസംസ്‌കാരം നടത്തുമെന്ന് അറിയിച്ച ശേഷമാണ് പോലീസ് ഹൈദരബാദിലെ ശ്മശാനത്തില്‍ രഹസ്യമായി ശവസംസ്‌കാരം നടത്തിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
രോഹിത് മരിച്ച് അന്നു രാത്രി മൃതദേഹവുമായി വിദ്യാര്‍ഥികള്‍ സര്‍വകലാശാല വളപ്പില്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ പോലീസും വിദ്യാര്‍ഥികളും തമ്മില്‍ നടത്തിയ ചര്‍ച്ചക്ക് ഒടുവിലാണ് മൃതദേഹം പോലീസിന് വിട്ടുകൊടുത്തത്. ഞായറാഴ്ച രാത്രിയാണ് ഹോസ്റ്റല്‍ മുറിയില്‍ രോഹിത് ആത്മഹത്യ ചെയ്തത്. രോഹിത്തിന്റെ കണ്ണുനനയിക്കുന്ന ആത്മഹത്യ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് തെലുങ്കാനയിലെ ഉപ്പളയില്‍ വച്ച് രോഹിത്തിന്റെ അന്ത്യ കര്‍മ്മങ്ങള്‍ നടക്കുമെന്നായിരുന്നു പോലീസ് അറിയിച്ചിരുന്നത്. എന്നാല്‍ വിദ്യാര്‍ഥികളും സുഹൃത്തുക്കളും രോഹിത്തിന്റെ വീട്ടിലേക്ക് പോകാനിരിക്കയെയാണ് ശവസംസ്‌കാരം നടത്തിയതുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചത്.
വിവരമറിഞ്ഞ് ശ്മാശാനത്തിലെത്തിയ വിദ്യാര്‍ഥികള്‍ അവിടുത്തെ ജീവനക്കാരോട് കാര്യങ്ങള്‍ തിരക്കുകയായിരുന്നു. രോഹിത്തിന്റെ മൃതദേഹം ദഹിപ്പിച്ച സ്ഥലം കാണിക്കുകയും പണമടച്ച രസീത് നല്‍കുകയും ചെയ്തു. ശ്മാശാന ജീവനക്കാര്‍ തന്നെയാണ് രോഹിത്തിന്റെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്തത്.
രോഹിതിന്റെ മരണത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി പ്രതിഷേധ സംഗമങ്ങള്‍ നടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല