സ്വന്തം ലേഖകന്‍: ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം, ഉപാധികള്‍ അംഗീകരിച്ചാല്‍ സമരം അവസാനിപ്പിക്കാമെന്ന് വിദ്യാര്‍ഥികള്‍. സര്‍വകലാശാലയുടെ പീഡന നടപടികളെ തുടര്‍ന്നാണ് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തത്.
തുടര്‍ന്നാണ് ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ സമരം തുടങ്ങാണ്. സര്‍വകലാശാലയില്‍ നാളെ ക്ലാസുകള്‍ സാധാരണ നിലയില്‍ ആരംഭിക്കുമെന്ന താല്‍ക്കാലിക വി.സിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കുന്നതിന് ഉപാധികളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്.
അവധിയില്‍ തുടരുന്ന ഹൈദരാബാദ് സര്‍വകലാശാല വി.സി അപ്പാ റാവുവിനെ പുറത്താക്കണം. രോഹിതിനെ പുറത്താക്കിയ അച്ചടക്ക സമിതി അധ്യക്ഷനെ തിരിച്ചെടുക്കരുത്. ദളിവ് വിവേചനത്തിന് സര്‍വകലാശാല മാപ്പ് പറയണം തുടങ്ങിയ ഉപാധികളാണ് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയ്ക്ക് മുന്നില്‍ നിരത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ആവശ്യത്തോട് സര്‍വകലാശാല ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല