സ്വന്തം ലേഖകന്‍: ഹൈദരാബാദ് സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയ ദളിത് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിത് വെമുലയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ പ്രവര്‍ത്തകരായിരുന്ന രോഹിത് ഉള്‍പ്പെടെ അഞ്ച് പേര്‍ കഴിഞ്ഞ 12 മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു.
സസ്‌പെന്‍ഷനെ തുടര്‍ന്ന് സര്‍വകലാശാല ഹോസ്റ്റലില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു. സര്‍വകലാശാല അധികൃതരുടെ നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കാംപസില്‍ രാത്രി ഉറങ്ങി പ്രതിഷേധം ആരംഭിച്ചിരുന്നു.
ഹോസ്റ്റലിനകത്തുള്ള സംഘടനയുടെ കൊടിമരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് രോഹിതിനെ കണ്ടെത്തിയത്. സംഭവം വന്‍ പ്രതിഷേധത്തിനാണ് ഇടവച്ചിരിക്കുന്നത്. വിവരമറിഞ്ഞ് പ്രതിഷേധവുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ രോഹിതിന്റെ മൃതദേഹം നീക്കാനായി അധികൃതരെ അനുവദിച്ചില്ല. പിന്നീട് പോലീസ് എത്തിയാണ് മൃതദേഹം നീക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല