1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2016

സ്വന്തം ലേഖകന്‍: ഹൈദരാബാദ് സര്‍വകലാശാല സമരം, അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം. ഹൈദരാബാദ് സര്‍വകലാശാലയില്‍ വി.സി അപ്പാറാവുവിനെതിരെ സമരം ചെയ്തതിന് അറസ്റ്റിലായ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മിയാപൂര്‍ മിയാപൂര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്.

24 വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കും ഒരു ഡോക്യുമെന്ററി സംവിധായകനുമാണ് ജാമ്യം ലഭിച്ചത്. 5000 രൂപ ജാമ്യത്തുക കെട്ടിവയ്ക്കാനും ശനിയാഴ്ച തോറും പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനുമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം.

രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് നയിച്ച വി.സി അപ്പാറാവു തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് അവധിയില്‍ പോയിരുന്നു. അവധി തീര്‍ന്ന് തിരിച്ചു പദവി ഏറ്റെടുത്തതിനെതിരെ സമരം ചെയ്തതിനാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരില്‍ ഒന്‍പത് മലയാളി വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു.
വിദ്യാര്‍ത്ഥികള്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും ആയുധങ്ങളുമായി ആക്രമണം നടത്തിയതെന്നും ആരോപിച്ചാണ് പോലീസ് കേസെടുത്തത്. എന്നാല്‍ സമാധാനപരമായ പ്രതിഷേധത്തിലേക്ക് നുഴഞ്ഞു കയറിയ എബിവിപിക്കാരാണ് പ്രശ്‌നമുണ്ടാക്കിയത് എന്നാണ് വിദ്യാര്‍ഥികളുടെ വാദം. സംഭവത്തെ തുടര്‍ന്ന് രംഗത്തിറങ്ങിയ ദ്രുത കര്‍മ്മ സേന വിദ്യാര്‍ഥികള്‍ക്കു മേല്‍ നരനായാട്ട് നടത്തിയത് വിവാദമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.