സ്വന്തം ലേഖകന്‍: ഹൈദരാബാദ് സര്‍വകലാശാല കാമ്പസ് സംഘര്‍ഷഭരിതം, വൈസ് ചാന്‍സലര്‍ രാജിവക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ വൈസ് ചാന്‍സലര്‍ അപ്പാറാവു രാജിവക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യര്‍ഥികള്‍ ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചതോടെ സര്‍വകലാശാല അടച്ചു.
അടച്ചിട്ട ഹോസ്റ്റലുകള്‍ തുറന്നിട്ടില്ലെങ്കിലും കുടിവെള്ളവും വൈദ്യുതിയും ക്യാമ്പസില്‍ പുന:സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍ അപ്പാറാവുവിന്റെ കോലം കത്തിച്ചിരുന്നു. ശനിയാഴ്ച വരെ കാമ്പസും ഹോസ്റ്റലും മെസ്സും അടച്ചിട്ടിരിക്കുകയാണ്. ചൊവ്വാഴ്ച ക്യാമ്പസില്‍ പോലീസ് നടത്തിയ നരനായാട്ടിനെതിരെ രാജ്യം മുഴുവന്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്.
പുറത്ത് നിന്നും ആരെയും പ്രവേശിക്കാന്‍ അനുവദിക്കാതെ സമരം അടിച്ചൊതുക്കാനാണ് സര്‍വകലാശാലയുടെ നീക്കം. ഇതിനായി നൂറു കണക്കിന് പോലീസുകാരെ ക്യാമ്പസില്‍ വിന്യസിപ്പിച്ചിട്ടുണ്ട്.
ചൂടുകാലമായിട്ടും കുടിക്കാന്‍ വെള്ളം പോലും നല്‍കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഏതു സമയവും അക്രമം പൊട്ടിപ്പുറപ്പെടാം എന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കാമ്പസ് കവാടത്തില്‍ ദ്രുതകര്‍മസേനയെ വിന്യസിച്ചിട്ടുണ്ട്. അതേസമയം ഐക്യദാര്‍ഢ്യവുമായി ഹൈദരാബാദ് സര്‍വകലാശാലയില്‍ എത്തിയ ജെ.എന്‍.യു. വിദ്യാര്‍ഥി നേതാവ് കനയ്യകുമാറിനെ കാമ്പസിലേക്ക് കടത്തിവിട്ടില്ല.
നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും തടഞ്ഞ ദ്രുതകര്‍മ്മ സേന കാമ്പസില്‍ നിരാഹാരമിരിക്കാനെത്തിയ രോഹിത് വെമുലയുടെ അമ്മയെയും തടഞ്ഞു. ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റുചെയ്ത വിദ്യാര്‍ത്ഥികളെ ചൊവ്വാഴ്ച പോലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.
പോലീസ് കസ്റ്റഡിയില്‍ പെണ്‍കുട്ടികളെ ഉള്‍പ്പെടെ പോലീസ് തല്ലിച്ചതച്ചായി വിദ്യാര്‍ഥികള്‍ പറഞ്ഞു. പെണ്‍കുട്ടികളെ തല്ലുന്ന പോലീസിന്റെ വീഡിയോ പകര്‍ത്തിയ മൊബൈല്‍ ഫോണുകള്‍ തല്ലിത്തകര്‍ത്തതായും വിദ്യാര്‍ഥി നേതാക്കള്‍ ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല