1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2017

സ്വന്തം ലേഖകന്‍: 90 കാരനായ സൗദി ഭര്‍ത്താവിന്റെ പീഡനങ്ങളുടെ കഥയുമായി 38 കാരിയായ ഹൈദരാബാദ് സ്വദേശിനി. ശബാന സുല്‍ത്താന എന്ന ഹൈദാരാബാദുകാരിയാണ് 90 കാരന്റെ 31 മത്തെ ഭാര്യയായി സൗദിയിലെത്തിയ ശേഷമുള്ള പീഡന കഥകള്‍ വെളിപ്പെടുത്തിയത്. അല്‍ സുഗൈഹി അലി അബ്ദുള്ള എന്ന സൗദി പൗരനാണ് ശബാനയെ വിവാഹം കഴിച്ച് കൊണ്ടുപോയത്.

ഇരുപതു വര്‍ഷത്തോളം ഒരുമുച്ച് താമസിച്ച ഇവര്‍ ശബാനക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ബന്ധം പിരിയുകയായിരുന്നു. മകളെ വിട്ടുതരാതെ രണ്ട് ആണ്‍മക്കള്‍ക്കൊപ്പം തന്നെ ഇന്ത്യയിലേക്ക് കയറ്റി വിടുകയായിരുന്നു എന്ന് ശബാന ആരോപിക്കുന്നു. സുല്‍ത്താന വിദേശകാര്യ മന്ത്രാലയത്തിനു പരാതി നല്‍കിയിട്ടുണ്ട്.

1996 ലാണ് അബ്ദുള്ള സുല്‍ത്താനയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ കല്യാണം കഴിച്ചതായുള്ള രേഖകളൊന്നും അയാളുടെ പക്കല്‍ ഇല്ലെന്നും ശബാന പറയുന്നു. ഇരുപതു ദിവസം മാത്രമാണ് ഇയാള്‍ ശബാനക്കൊപ്പം പിന്നീട് 2015 ലാണ് ഇയാള്‍ സുല്‍ത്താനയെ സൗദിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

സൗദിയിലെത്തിയ അന്നു മുതല്‍ പീഢനം തുടങ്ങിയതായി ശബാന ഓര്‍മിക്കുന്നു. തനിച്ച് താമസിപ്പിച്ച് ഭക്ഷണം തരാതെ ദിവസങ്ങളോളം പീഢിപ്പിച്ചു. മൂന്ന് ദിവസം കൂടുമ്പോള്‍ എത്തി ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുമായിരുന്നു. സമ്മതിച്ചില്ലെങ്കില്‍ ക്രൂരമായി മര്‍ദ്ദിക്കും. ഈ സമയം മക്കളെ മറ്റൊരു മുറിയില്‍ പൂട്ടിയിടുകയായിരുന്നു പതിവെന്നും ശബാന വെളിപ്പെടുത്തുന്നു.

ഇയാള്‍ക്ക് 30 ഭാര്യമാര്‍ ഉള്ളതായി തനിക്ക് അറിയില്ലായിരുന്നു. 25 നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ വീട്ടില്‍ എത്തുമ്പോഴാണ് അതെല്ലാം അയാളുടെ മക്കളാണെന്ന് മനസിലായതെന്നും ശബാന പറഞ്ഞു. സൗദി സ്വദേശിയുടെ ഭര്‍ത്താവിന്റെ സഹോദരി വഴിയാണ് ഈ കല്യാണം നടന്നതെന്നും ശബാന വ്യക്തമാക്കി.

2016 സെപ്റ്റംബറില്‍ മക്കളുടെ വിസാ കാലാവധിയും കഴിഞ്ഞതിനാല്‍ ഇനി അവര്‍ക്കും സൗദിയിലേക്ക് മടങ്ങാന്‍ കഴിയില്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി മാത്രമാണ് ഇനി തന്റെ പ്രതീക്ഷയെന്ന് കരുതുന്ന ശബാന അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.