ശരീരത്താകമാനം കറുത്ത രോമമുളള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മാതാപിതാക്കള്‍ ഉപേക്ഷിച്ചു. ലിയു ജിയാഗ്ലി എന്ന ആറ് വയസ്സുകാരിക്കാണ് തന്റെ രൂപം മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ടത്. ലിയു ജനിച്ചപ്പോള്‍ തന്നെ മുഖത്തും ശരീരത്തിന്റെ ഭൂരിഭാഗത്തും മൃഗങ്ങളെ പോലെ കറുത്തരോമം കിളിര്‍ത്ത നിലയിലായിരുന്നു. ലിയുവിന്റെ ശരീരത്തിന്റെ അറുപത് ശതമാനം ഭാഗത്തും ഇത്തരം കട്ടിയുളള കറുത്ത രോമങ്ങളാണ്. തെക്ക്പടിഞ്ഞാറന്‍ ചൈനയിലെ ഗുയിസോ ജില്ലയിലെ ഗുയാംഗ് നഗരത്തിലാണ് ലിയുവിന്റെ താമസം.
ലിയുവിന്റെ വികൃത രൂപം കാരണം രണ്ട് വയസ്സുളളപ്പോള്‍ തന്നെ മാതാവ് കുട്ടിയെ ഉപേക്ഷിച്ച് പോയിരുന്നു. കുറച്ച് നാള്‍ പിതാവ് കുട്ടിയെ നോക്കിയിരുന്നെങ്കിലും ഒരിക്കല്‍ ലിയുവിനെ നഴ്‌സറിയിലാക്കി പോയ പിതാവ് പിന്നീട് മടങ്ങി വന്നില്ല. കുട്ടിയെ ഏറ്റെടുക്കാന്‍ ബന്ധുക്കളാരെങ്കിലും മുന്നോട്ട് വരണമെന്ന നഴ്‌സറി അധികൃതരുടെ ആവര്‍ത്തിച്ചുളള പത്രപരസ്യം കണ്ട് ഒരു ബന്ധു ലിയുവിനെ ഏറ്റെടുക്കുകയായിരുന്നു.
എന്നാല്‍ ലിയുവിന്റെ രൂപം കാരണം ആരും കുട്ടിയെ അടുപ്പിക്കില്ലന്ന് ബന്ധുവായ ലിയു മിംഗിങ്് പറയുന്നു. മറ്റു കുട്ടികള്‍ ലിയുവിന്റെ രൂപം കാണുമ്പോള്‍ തന്നെ പേടിച്ച് ഓടിമാറുകയാണ് ചെയ്യുന്നത്. ഇത് ലിയുവിന് വല്ലാത്ത മാനസികബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
എന്നാല്‍ ലിയുവിന്റെ രോഗത്തെ സംബന്ധിച്ച് ഔദ്യോഗികമായ വിശദീകരണമൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഇത് ലോകത്ത് ബില്യണില്‍ ഒരാള്‍ക്ക് മാത്രം കാണപ്പെടുന്ന ഹൈപ്പര്‍ട്രൈക്കോസിസ് യുണിവര്‍സാലിസ് എന്ന അവസ്ഥയാണന്നാണ് കരുതുന്നത്. ഇത്തരക്കാരുടെ ശരീരം മുഴുവന്‍ രോമാവൃതമായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല