മലയാളിയായതിനാലാണ് തനിക്ക് ഒടുക്കത്തെ ബുദ്ധിലഭിച്ചതെന്ന് ബോളിവുഡിലെ പുതിയ രോമാഞ്ചം പ്രീയങ്ക ചോപ്ര. ന്റെ മുത്തശ്ശി കോട്ടയത്തുകാരിയാണെന്നാണ് പ്രിയങ്ക പ്രമുഖ ഇംഗ്‌ളീഷ് പത്രത്തോട് വെളിപ്പെടുത്തിയത്. പ്രിയങ്കയുടെ ഏറ്റവും പുതിയ ചിത്രം ‘ബര്‍ഫി’ റിലീസ് ചെയ്യാനിരിക്കുകയാണ്. ബോളിവുഡ് ഏറെ പ്രതീക്ഷ യോടെ കാത്തിരിക്കുന്ന ചിത്രമാണ് അനുരാഗ് ബസു രണ്‍ബീര്‍ കപൂറിനെ നായകനാക്കി ഒരുക്കിയിരിക്കുന്ന ബര്‍ഫി. ഓട്ടിസം ബാധിച്ച കുട്ടിയുടെ വേഷമാണ് ചിത്രത്തില്‍ പ്രിയങ്കക്ക്. കഥാപാത്രത്തിന് വേണ്ടി ചെറിയ രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായി പ്രിയങ്ക പറയുന്നു. പ്രിയങ്ക ചോപ്രക്ക് പുറമെ ഇല്യാന ഡിക്രൂസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല