ഏറെക്കാലമായി മാധ്യമങ്ങളില്‍ അത്രയൊന്നും സജീവമാകാതിരുന്ന പൃഥ്വിരാജ് വീണ്ടും കളംനിറയുന്നു. ഒരു ഇംഗ്‌ളീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അഭിനയത്തെക്കുറിച്ചും മലയാള സിനിമയെക്കുറിച്ചും ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ് പൃഥ്വിരാജ് നടത്തിയിരിക്കുന്നത്. ഏഴുപതിലധികം സിനിമകളില്‍ അഭിനയിച്ചെങ്കിലും താന്‍ ഒരു സൂപ്പര്‍ സ്‌റ്റാറല്ലെന്നാണ് പൃഥ്വിരാജിന്റെ അഭിപ്രായം.
തന്നെയുമല്ല, ഒരു നല്ല നടനായി അറിയപ്പെടാനാണ് തനിക്ക് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ മലയാള സിനിമയില്‍ നല്ല തിരക്കഥകള്‍ ഉണ്ടാകുന്നില്ലെന്നും പൃഥ്വിരാജ് പറയുന്നു. മലയാള സിനിമയിലെ പ്രതിസന്ധിയുടെ മുഖ്യ കാരണങ്ങളില്‍ ഒന്ന് ഇതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലയാളത്തില്‍ സമകാലികമായ കഥകള്‍ ഉണ്ടാകുന്നില്ല. മലയാളത്തിലെ കൂടുതല്‍ എഴുത്തുകാരുടെയും തിരക്കഥകള്‍ കാലഹരണപ്പെട്ടതാണെന്നും പൃഥ്വിരാജ് പറയുന്നു. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ട്രാഫിക്, ബ്യൂട്ടിഫുള്‍ തുടങ്ങിയ സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടതാണ്. ഈ സിനിമയുടെ തിരക്കഥ എഴുതിയവര്‍ക്ക് നാല്‍പ്പത് വയസില്‍ താഴെ മാത്രമാണ് പ്രായം. പുതിയ കാലത്തിന്റെ കഥ പറയുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്‌തു.
മലയാളത്തിലെ തിരക്കഥാകൃത്തുക്കള്‍ ഇനിയും ഏറെ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു. താന്‍ അഭിനയിച്ച ഇന്ത്യന്‍റുപ്പി എന്ന ചിത്രത്തിന് മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദീപന്‍ സംവിധാനം ചെയ്യുന്ന ഹീറോ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല