1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2011

‘ഡാം 999’ എന്ന ഒറ്റച്ചിത്രം കൊണ്ട് വിവാദപുരുഷനായി മാറിയ സംവിധായകനാണ് സോഹന്‍‌റോയ്. തമിഴ്നാട്ടില്‍ ചിത്രം നിരോധിച്ചതുമായി ബന്ധപ്പെട്ട് സോഹന്‍‌റോയ് ഇപ്പോള്‍ സുപ്രീംകോടതിയില്‍ കേസ് നടത്തുകയാണ്. ഈ സിനിമ മുല്ലപ്പെരിയാറിനെക്കുറിച്ചല്ല, ലോകത്തിലെ എല്ലാ അണക്കെട്ടുകളെയും കുറിച്ചാണെന്നാണ് സോഹന്‍‌റോയ് പറയുന്നത്.

‘ഡാം 999’നെതിരെ കടുത്ത പ്രതിഷേധമാണ് തമിഴ്നാട്ടില്‍ നടന്നത്. ആ സിനിമയ്ക്ക് പണം മുടക്കിയത് കേരള സര്‍ക്കാരാണെന്നുപോലും ആരോപണമുണ്ടായി. ചെന്നൈയില്‍ പത്രസമ്മേളനം നടത്തിയ സോഹന്‍‌റോയിക്ക് നേരെ ആക്രമണത്തിന് നീക്കമുണ്ടായി. ഇങ്ങനെയുള്ള സാഹചര്യത്തില്‍ താന്‍ ഇപ്പോള്‍ തമിഴ്നാട്ടിലെത്തിയാല്‍ തന്നെ അവിടെയുള്ളവര്‍ വെട്ടിനുറുക്കുമെന്ന് സോഹന്‍‌റോയ് പറയുന്നു.

“ഡാം 999ന്‍റെ പത്രസമ്മേളനം നടത്തുന്ന സ്ഥലത്തുനിന്ന് ഞാന്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഇനി എനിക്ക് തമിഴ്നാട്ടില്‍ പോകാനാവില്ല. ഞാന്‍ പോയാല്‍ അവിടെ നിന്ന് ഒരു കഷ്ണമായി തിരിച്ചെത്തില്ല” – സോഹന്‍‌റോയ് പറയുന്നു.

“മുല്ലപ്പെരിയാറില്‍ സംഭവിച്ചേക്കാവുന്ന ദുരന്തത്തേക്കുറിച്ച് മുന്നറിയിപ്പ് നല്‍കുക എന്‍റെ ലക്‍ഷ്യമായിരുന്നു. അത് വിജയിച്ചു. എന്നാല്‍ ഞാന്‍ ഒന്നും ഡയറക്ടായി പറഞ്ഞതുമില്ല. ലോകത്ത് 4000 ഡാമുകള്‍ സുരക്ഷാഭീഷണി ഉയര്‍ത്തുന്നുണ്ട്. എന്‍റെ സിനിമ അതേക്കുറിച്ചുകൂടിയാണ്. എന്നാല്‍ എന്‍റെ സിനിമ, മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കാന്‍ കാരണമാകുമെങ്കില്‍ എനിക്ക് സന്തോഷമാകും” – സോഹന്‍‌റോയ് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.